ad
Deshabhimani

print edition ഡിവൈഎഫ്‌ഐ 
‘യങ്‌ ഇന്ത്യ’ ഇന്ന്‌; 251 കേന്ദ്രങ്ങളിൽ യുവജന റാലി

DYFI young India Campaign
വെബ് ഡെസ്ക്

Published on Aug 15, 2026, 04:37 AM | 1 min read

തിരുവനന്തപുരം: ‘വിദ്യാഭ്യാസ അഴിമതിക്കും തൊഴിൽനിഷേധത്തിനും പകരം ചോദിക്കുക’ എന്ന മുദ്രാവാക്യമുയർത്തി സ്വാതന്ത്ര്യദിനത്തിൽ സംസ്ഥാനത്ത്‌ 251 കേന്ദ്രങ്ങളിൽ ഡിവൈഎഫ്‌ഐ ‘യങ്‌ ഇന്ത്യ’ യുവജന റാലി സംഘടിപ്പിക്കും. രാഷ്ട്രീയ–സാമൂഹ്യ കലാസാംസ്‌കാരിക മേഖലകളിലെ പ്രമുഖർ പങ്കെടുക്കും.


ഡിവൈഎഫ്‌ഐ ജനറൽ സെക്രട്ടറി ഹിമഘ്നരാജ് ഭട്ടാചാര്യ കണ്ണൂർ പാപ്പിനിശേരിയിലും പ്രസിഡന്റ്‌ എ എ റഹിം എംപി കോട്ടയം ചങ്ങനാശേരിയിലും കേന്ദ്ര സെക്രട്ടറിയറ്റംഗം ജെയ്ക് സി തോമസ് പാലക്കാട് കൊല്ലങ്കോടും സംസ്ഥാന സെക്രട്ടറി വി കെ സനോജ് തൃശൂരിലും സംസ്ഥാന പ്രസിഡന്റ് വി വസീഫ് പാലക്കാട് വടക്കഞ്ചേരിയിലും എസ്എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് ആദർശ് എം സജി പാലക്കാട് ചെർപ്പുളശ്ശേരിയിലും ജോയിന്റ്‌ സെക്രട്ടറി ഐഷി ഘോഷ്‌ തിരുവനന്തപുരം വിഴിഞ്ഞത്തും പങ്കെടുക്കും.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home