ad
Deshabhimani

print edition എംഡിഎംഎ കേസ്: യൂത്ത്‌ കോൺഗ്രസുകാർ 5 മാസത്തിനിടെ നടത്തിയത്‌ 10 വിദേശയാത്ര

V D Satheesan with MDMA Case Accused Huzain Muzafir

എംഡിഎംഎയുമായി പിടിയിലായ തന്റെ കോ–ഓർഡിനേറ്റർ കെ എച്ച്‌ മുഹമ്മദ് ഹുസൈനൊപ്പം മുഖ്യമന്ത്രി വി ഡി സതീശൻ

avatar
സ്വന്തം ലേഖകൻ

Published on Aug 15, 2026, 04:44 AM | 1 min read

കാസർകോട്‌: മുഖ്യമന്ത്രി വി ഡി സതീശന്റെ ഓഫീസിലെ പ്രധാനിയടക്കം കാലിക്കടവിൽ എംഡിഎംഎയുമായി പിടിയിലായ യൂത്ത്‌ കോൺഗ്രസുകാർ അഞ്ചു മാസത്തിനിടെ നടത്തിയത്‌ 10 വിദേശയാത്ര. മുഖ്യമന്ത്രി വി ഡി സതീശന്റെ വിശ്വസ്‌തനും സമൂഹമാധ്യമ കോ–ഓർഡിനേറ്ററുമായ മുഖ്യപ്രതി കെ എച്ച്‌ മുഹമ്മദ് ഹുസൈൻ മൂന്നുതവണ യുഎഇയിലേക്കും രണ്ടാം പ്രതി അബ്ദുൾസലാം മസ്‌കത്ത്‌, ഒമാൻ, ഖത്തർ, യുഎഇ എന്നിവിടങ്ങളിലേക്ക് ആറുതവണയും യാത്രചെയ്‌തു. ഇവർ ഒന്നിച്ച്‌ ദുബായിലും പോയി.


ലഹരി ഇടപാടിന്റെ വിദേശ ബന്ധത്തിലേക്കാണ്‌ ഇത്‌ വിരൽചൂണ്ടുന്നത്‌. റിമാൻഡിലുള്ള പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അന്വേഷണച്ചുതലയുള്ള ചന്തേര ഇൻസ്‌പെക്‌ടർ എം വി ഷിജു കോടതിയിൽ അപേക്ഷ നൽകും. പ്രതികളിൽനിന്ന്‌ പിടിച്ചെടുത്ത ആറ്‌ മൊബൈൽ ഫോണും ബാങ്ക് ഇടപാടും കേന്ദ്രീകരിച്ച്‌ സൈബർസെല്ലും അന്വേഷണം നടത്തുന്നുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home