ad
Deshabhimani

print edition സ്‌കൂളിൽ ഓണാഘോഷം നിഷേധിച്ചു; 21ലെ പരീക്ഷ മാറ്റാതെ സർക്കാർ

school exam

File Photo

avatar
സ്വന്തം ലേഖകൻ

Published on Aug 15, 2026, 04:32 AM | 1 min read

തിരുവനന്തപുരം: സ്‌കൂൾ കുട്ടികൾക്ക്‌ ഓണാഘോഷം നിഷേധിച്ച സർക്കാർ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. യുഡിഎഫ്‌ സർക്കാർ അധികാരത്തിൽവന്ന ശേഷമുള്ള ആദ്യ ഓണത്തിനുതന്നെയാണ്‌ പൊതുവിദ്യാലയങ്ങളിലെ ആഘോഷവിലക്ക്‌.

ഓണാവധിക്ക്‌ സ്‌കൂളടയ്‌ക്കുന്ന 21ന്‌ പരീക്ഷവച്ചാണ്‌ ഓണാഘോഷം തടഞ്ഞത്‌.


ടൈംടേബിൾ സംബന്ധിച്ച്‌ ചേർന്ന ക്യൂഐപി യോഗത്തിൽ മുസ്ലിംലീഗിന്റെയും കോൺഗ്രസിന്റെയും സംഘടനകൾ മ‍ൗനംപാലിച്ചപ്പോൾ ഭൂരിപക്ഷം സംഘടനകളും ഓണാഘോഷം മുടക്കരുതെന്ന്‌ ആവശ്യപ്പെട്ടിരുന്നു. 21ലെ പരീക്ഷ ഓണത്തിനുശേഷം നടത്തുന്നതിനോട്‌ എതിർപ്പില്ല. മുമ്പും അങ്ങനെ നടത്തിയിട്ടുണ്ട്‌. ഇക്കുറി കായികപരീക്ഷ ഓണത്തിനുശേഷമാണ്‌. അതിനൊപ്പം ഒരു പരീക്ഷകൂടി നടത്താമെങ്കിലും സർക്കാർ സന്നദ്ധമല്ല.


കോവിഡ്‌ കാലമൊഴിച്ചാൽ പത്തുവർഷത്തിനിടെ ഇത്തരം അനുഭവം ഉണ്ടായിട്ടില്ല. കുട്ടികളിൽ മതനിരപേക്ഷ ചിന്ത വളർത്തുന്നതിന്‌ പൊതുഇടങ്ങളിലെ ഇത്തരം ആഘോഷങ്ങളിൽ പങ്കെടുക്കുന്നത്‌ സഹായകമാണ്‌. 21ലെ പരീക്ഷ മാറ്റി കുട്ടികൾക്ക്‌ ഓണാഘോഷത്തിന്‌ അവസരമൊരുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കെഎസ്‌ടിഎ വീണ്ടും വിദ്യാഭ്യാസമന്ത്രിക്ക്‌ നിവേദനം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home