ദക്ഷിണ കേരളത്തിൽ ആദ്യം
കരളിലെ അർബുദം തുരത്താന്‍ നൂതനവിദ്യ

ക്രയോഅബ്ലേഷൻ ചികിത്സ നടത്തിയ മെഡിക്കല്‍ ടീം
വെഞ്ഞാറമൂട്
കരളിലെ അർബുദത്തിന്റെ ഏറ്റവും സാധാരണ രൂപമായ ഹെപറ്റോസെല്ലുലാർ കാർസിനോമ ചികിത്സിക്കാൻ ദക്ഷിണ കേരളത്തിൽ ആദ്യമായി ക്രയോഅബ്ലേഷൻ ചികിത്സ വിജയകരമായി നടത്തി ശ്രീഗോകുലം മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഫൗണ്ടേഷൻ. അർബുദ ചികിത്സാരംഗത്ത് പുതിയൊരു നാഴികക്കല്ലാണ് ഈ നേട്ടം. ചികിത്സ വിജയകരമായി. ആദ്യ രോഗി നേമം സ്വദേശിയായ എഴുപത്തേഴുകാരൻ സുഖം പ്രാപിച്ചു വരികയാണെന്ന് അധികൃതർ അറിയിച്ചു. സിടി സ്കാൻ അല്ലെങ്കിൽ അൾട്രാസൗണ്ട് മാർഗനിർദേശത്തോടെ പ്രത്യേക സൂചി ട്യൂമറിലേക്ക് എത്തിച്ച്, അതിശൈത്യത്തിലൂടെ അർബുദകോശങ്ങളെ നശിപ്പിക്കുന്നതാണ് ക്രയോഅബ്ലേഷൻ. ഈ ചികിത്സാരീതി ശസ്ത്രക്രിയയുടെ ആവശ്യം കുറയ്ക്കുന്നതിനൊപ്പം ആരോഗ്യ കോശങ്ങളെ തകരാറിലാക്കില്ല. ശ്വാസകോശം, വൃക്ക, പ്രോസ്റ്റേറ്റ്, അസ്ഥി, സോഫ്റ്റ് ടിഷ്യു എന്നിവയിലെ ചില ട്യൂമറുകൾക്കും ക്രയോഅബ്ലേഷൻ ഫലപ്രദമായ ചികിത്സാരീതിയാണെന്ന് വിദഗ്ധർ വ്യക്തമാക്കി. ഡോ. പ്രവീൺ കേശവിന്റെ നേതൃത്വത്തിലാണ് ചികിത്സ വിജയകരമായി പൂർത്തിയാക്കിയത്.










0 comments