ad
Deshabhimani

print edition മെഡിക്കൽ വിദ്യാർഥികളുടെ ഗ്രാമീണ സേവനം; ദേശീയനയം വേണമെന്ന്‌ സുപ്രീംകോടതി

Supreme Court
വെബ് ഡെസ്ക്

Published on Aug 08, 2026, 12:07 AM | 1 min read

ന്യൂഡൽഹി: എംബിബിഎസ്‌ വിദ്യാർഥികൾക്ക്‌ ഗ്രാമീണ സേവനം നിർബന്ധമാക്കുന്ന പൊതുദേശീയ നയം വേണമെന്ന്‌ സുപ്രീംകോടതി. രാഷ്‌ട്ര നിർമാണത്തിൽ മെഡിക്കൽ വിദ്യാർഥികൾക്കും ബാധ്യതയുണ്ടെന്ന്‌ ജസ്‌റ്റിസുമാരായ പി എസ് നരസിംഹ, അലോക് ആരാധെ ബെഞ്ച്‌ കേന്ദ്രസർക്കാരിനോട്‌ പറഞ്ഞു. തീരുമാനം അറിയിക്കാൻ കേന്ദ്രസർക്കാർ സാവകാശം തേടി.


മെഡിക്കൽ കൗൺസിലിൽ സ്ഥിരം രജിസ്ട്രേഷൻ യോഗ്യതയ്‌ക്ക്‌ ഒരു വർഷത്തെ ഗ്രാമീണ സേവനം നിർബന്ധമാക്കിയ കർണാടക സർക്കാർ തീരുമാനം ചോദ്യം ചെയ്‌തുള്ള ഹർജി പരിഗണിക്കുകയായിരുന്നു ബെഞ്ച്‌. സ്വകാര്യ മെഡിക്കൽ കോളേജിൽ പഠിക്കുന്നവർക്ക്‌ ഗ്രാമീണ സേവനം നിർബന്ധമല്ലാതാക്കുന്നതിനെ നേരത്തെ കോടതി എതിർത്തിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home