വട്ടിയൂർക്കാവ് ജങ്ഷൻ വികസനം
അനുബന്ധ നിർമാണോദ്‌ഘാടനം കോൺഗ്രസ് പരിപാടിയാക്കി


സ്വന്തം ലേഖകൻ
Published on Sep 14, 2026, 11:10 PM | 1 min read
തിരുവനന്തപുരം
വട്ടിയൂർക്കാവ് ജങ്‌ഷൻ വികസനത്തിന്റെ അനുബന്ധ നിർമാണ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം കോൺഗ്രസ് പരിപാടിയായി. കോൺഗ്രസിന്റെ കൊടിതോരണങ്ങൾകെട്ടിയും പ്രവർത്തകരെയിറക്കിയുമാണ് മന്ത്രി കെ മുരളീധരൻ ഉദ്‌ഘാടനംചെയ്‌തത്. റോഡിന് അനുബന്ധമായ ഓടയുടെ നിർമാണ പ്രവർത്തനമാണ് തിങ്കളാഴ്‌ച നടത്തിയത്. മണ്ഡലത്തിലെ ജനങ്ങളുടെ ചിരകാലസ്വപ്‌നമായിരുന്ന വട്ടിയൂർക്കാവ് ജങ്ഷൻ വികസനം യാഥാർഥ്യമാക്കിയത് 2019 മുതൽ വി കെ പ്രശാന്ത് എംഎൽഎ ആയിരുന്നപ്പോഴാണ്. അതിനുമുന്പോ ശേഷമോ എംഎൽഎയായ കെ മുരളീധരൻ ഒന്നും ചെയ്‌തിട്ടില്ല. വി കെ പ്രശാന്തിനെ ഒഴിവാക്കിയാണ് ഉദ്‌ഘാടനം. അതേസമയം ബിജെപി നേതാക്കളെയും കൗൺസിലർമാരെയും ക്ഷണിക്കുകയും ചെയ്‌തു. എൽഡിഎഫ് സർക്കാർ ജങ്‌ഷന്റെയും അനുബന്ധ റോഡുകളുടെയും വികസനത്തിന് 531 കോടി രൂപയാണ് അനുവദിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വട്ടിയൂർക്കാവ് ജങ്‌ഷൻ, അനുബന്ധ റോഡുകളുടെ വികസനം, വ്യാപാരികളുടെ പുനരധിവാസം എന്നിവ ഉദ്ഘാടനം ചെയ്‌തിരുന്നു. അതിന്റെ തുടർച്ചയാണ് തിങ്കളാഴ്‌ച നടന്നത്.





0 comments