ad
Deshabhimani

അറസ്റ്റ്‌ വരിച്ച്‌ നേതാക്കളും

ജിപിഒ ഉപരോധിച്ച്‌ ജയിൽ നിറയ്‌ക്കൽ സമരം

ജയിൽ നിറയ്‌ക്കൽ സമരത്തിന്റെ ഭാഗമായി നടന്ന ജിപിഒ ഓഫീസ്‌ ഉപരോധം സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ടി പി രാമകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യുന്നു

ജയിൽ നിറയ്‌ക്കൽ സമരത്തിന്റെ ഭാഗമായി നടന്ന ജിപിഒ ഓഫീസ്‌ ഉപരോധം സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ടി പി രാമകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 11, 2026, 12:01 AM | 1 min read

തിരുവനന്തപുരം

കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ കർഷകദ്രോഹ നയങ്ങൾക്ക്‌ താക്കീതായി ജയിൽ നിറയ്‌ക്കൽ സമരം. കേന്ദ്ര ട്രേഡ്‌ യൂണിയനുകളുടെയും സംയുക്ത കിസാൻ മോർച്ചയുടെയും നേതൃത്വത്തിൽ രാജ്യവ്യാപകമായി നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി തലസ്ഥാനത്ത്‌ ജിപിഒ ഓഫീസ്‌ ഉപരോധിച്ചു. രാവിലെ ഓഫീസ്‌ വളഞ്ഞ്‌ പ്രതിഷേധം ആരംഭിച്ചതോടെ ജീവനക്കാർക്ക്‌ അകത്ത്‌ പ്രവേശിക്കാനായില്ല. തുടർന്ന്‌ നേതാക്കളടക്കമുള്ളവരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌ത്‌ നീക്കി. തൊഴിലാളികളും കർഷകരും കർഷകത്തൊഴിലാളികളും ഉൾപ്പെടെ നൂറുകണക്കിനുപേർ അണിചേർന്നു. ഉപരോധസമരം സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ടി പി രാമകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. കിസാൻസഭ ജില്ലാ സെക്രട്ടറി വി പി ഉണ്ണിക്കൃഷ്ണന്‍ അധ്യക്ഷനായി. എം വിജയകുമാർ, വി ശിവന്‍കുട്ടി, വി ജോയി, ഡി കെ മുരളി, കെ എസ് സുനില്‍കുമാര്‍, സി ജയന്‍ബാബു, എസ് പുഷ്പലത, സിറ്റാദാസന്‍, വി എസ് പത്മകുമാര്‍, എസ്‌ കെ പ്രീജ, ആര്‍ രാമു, സോളമന്‍ വെട്ടുകാട്, എം ജി രാഹുല്‍, വേണുഗോപന്‍, പാപ്പനംകോട് അജയന്‍, ജോര്‍ജ് തോമസ്, എന്‍ രതീന്ദ്രന്‍, കെ ശശാങ്കന്‍, ബി പി മുരളി, ഷാജഹാന്‍, ശൂരനാട് ചന്ദ്രശേഖരന്‍ എന്നിവർ സംസാരിച്ചു. ടി പി രാമകൃഷ്‌ണനടക്കമുള്ള നേതാക്കൾ അറസ്റ്റ്‌ വരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home