ad
Deshabhimani

ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം

കൊടിമര, ദീപശിഖ, പതാക ജാഥകൾ 
ഇന്ന്‌ സംഗമിക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Jul 27, 2026, 12:04 AM | 1 min read

തിരുവനന്തപുരം

ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തിന്റെ കൊടിമര, ദീപശിഖ, പതാക ജാഥകൾ തിങ്കൾ വൈകിട്ട്‌ തലസ്ഥാനനഗരിയിൽ സംഗമിക്കും. ചൊവ്വാഴ്‌ച പ്രതിനിധി സമ്മേളന നഗറിൽ പതാക ഉയരുന്നതോടെ സമ്മേളനത്തിന്‌ തുടക്കമാകും. പാളയം എ കെ ജി ഹാളിൽ രാവിലെ 10ന്‌ പ്രതിനിധി സമ്മേളനം ഡോ. സുനിൽ പി ഇളയിടം ഉദ്‌ഘാടനംചെയ്യും. ബുധനാഴ്‌ചയും പ്രതിനിധി സമ്മേളനം തുടരും. 30 വൈകിട്ട്‌ നാലിന്‌ പുത്തരിക്കണ്ടം മൈതാനത്ത് പൊതുസമ്മേളനം സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി രാജീവ് ഉദ്‌ഘാടനം ചെയ്യും. യുവജനറാലി പകൽ മൂന്നിന്‌ ആരംഭിക്കും. കൊടിമര– പതാക– ദീപശിഖ ജാഥകൾ തിങ്കൾ വൈകിട്ട്‌ ആരംഭിക്കും. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ വി എ വിനീഷ് ക്യാപ്റ്റനും എസ് എസ് നിതിൻ മാനേജരുമായുള്ള ദീപശിഖ ജാഥ വഞ്ചിയൂരിലെ വിഷ്ണു രക്തസാക്ഷി മണ്ഡപത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി ഉദ്ഘാടനം ചെയ്യും. പേരൂർക്കട ബ്ലോക്കിലെ വാഴോട്ടുകോണത്ത് മുരളി– -വേണുഗോപാൽ രക്തസാക്ഷി മണ്ഡപത്തിൽനിന്ന്‌ തുടങ്ങുന്ന പതാക ജാഥ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഡിവൈഎഫ്ഐ ജില്ലാ ട്രഷറർ വി എസ് ശ്യാമ ക്യാപ്റ്റനും ജില്ലാ വൈസ് പ്രസിഡന്റ്‌ കെ സജീവ് മാനേജരുമാകും. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ എ എം അൻസാരി ക്യാപ്റ്റനും എൽ എസ് ലിജു മാനേജരുമായുള്ള കൊടിമര ജാഥ ചെമ്പഴന്തി അജയ് രക്തസാക്ഷി മണ്ഡപത്തിൽനിന്ന്‌ ആരംഭിക്കും. സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്യുമെന്ന്‌ ജില്ലാ പ്രസിഡന്റ്‌ വി അനൂപ്, സെക്രട്ടറി ഷിജൂഖാൻ എന്നിവർ അറിയിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home