കേരള ഗവര്‍ണറായി ഓം പ്രകാശ് മാഥൂർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം : കേരളത്തിലെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഉച്ചയ്ക്ക് 12. 30 ന് ലോക്ഭവൻ ഓഡിറ്റോറിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമൻ സെൻ സത്യവാചകം ചൊല്ലിക്കൊടുക്കും. കേരളത്തിന്റെ 29-ാമത് ഗവർണറായാണ് ഓം പ്രകാശ് മാഥൂർ ചുമതലയേൽക്കുന്നത്.
മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കും. സിക്കിം ഗവർണറായിരുന്ന മാഥൂർ രാജസ്ഥാനിൽ നിന്നുള്ള ബിജെപി നേതാവാണ്. ലോക്സഭയിലും രാജ്യസഭയിലും അംഗമായിട്ടുണ്ട്. 2024 ജൂലൈ 31ന് സിക്കിമിന്റെ 18മത്തെ ഗവർണറായി ഓം പ്രകാശ് മാഥൂറിനെ നിയമിച്ചിരുന്നു.








0 comments