Deshabhimani

ജർമനിയിലെ തീപിടിത്തം: മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു, നോവ സാബുവിന്റെ മൃതദേഹം വൈകിട്ടെത്തിക്കും

Germany
വെബ് ഡെസ്ക്

Published on Oct 23, 2026, 06:30 AM | 1 min read

ബെർലിൻ : ജർമനിയിലെ ബോഹൂം നഗരത്തിലെ അപ്പാർട്ട്മെൻ്റിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളികളായ സിവിൻ ജോണി, അഞ്ജലി എസ് ജോയ് എന്നിവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. ഇന്ന് പുലർച്ചെയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മൃതദേഹങ്ങൾ എത്തിച്ചത്. ആശുപത്രിയിലെത്തിച്ച് നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാകും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകുക.


അപകടത്തിൽ മരിച്ച ഇടുക്കി ഇരട്ടയാർ സ്വദേശിനി നോവ സാബുവിന്റെ മൃതദേഹം വൈകിട്ടോടെയാകും എത്തിക്കുക. ഫ്രാങ്ക്ഫർട്ടിൽനിന്ന് എയർ ഇന്ത്യ വിമാനത്തിൽ ഡൽഹിയിലെത്തിച്ച മൃതശരീരങ്ങൾ വെള്ളിയാഴ്ച പുലർച്ചെ കൊച്ചിയിലെത്തിക്കുകയായിരുന്നു. നോര്‍ക്ക റൂട്ടസ് ആംബുലന്‍സുകളില്‍ വീടുകളിലെത്തിക്കും. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന്റെ ചെലവ് നോര്‍ക്ക വഹിക്കും.


14നാണ് അപകടമുണ്ടായത്. സംഭവത്തിൽ കെട്ടിടത്തിനു തീയിട്ട റുമാനിയൻ പൗരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അപകടം നടക്കുന്നതിന്റെ തലേ ദിവസം റുമാനിയക്കാരനും അപ്പാർട്മെന്റിൽ താമസിക്കുന്ന ചിലരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിന്റെ പ്രതികാരത്തിനായി ഇയാൾ താഴത്തെ നിലയിലെ ഇടനാഴിയിൽ സൂക്ഷിച്ചിരുന്ന കുട്ടികളുടെ സ്ട്രോളറുകൾക്ക് തീവച്ചതാകാമെന്നുമാണ് പൊലീസ് പറഞ്ഞത്.


തീ പടർന്നുണ്ടായ പുക ശ്വസിച്ചാണ് മൂവരും മരിച്ചതെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായിരുന്നു. കെട്ടിടത്തിലെ ഏക രക്ഷാമാർഗമായ തടികൊണ്ടുള്ള കോവണി പൂർണമായി കത്തിനശിച്ചതോടെ ഇവർക്ക് പുറത്തിറങ്ങാൻ സാധിച്ചിരുന്നില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home