ലൈംഗികാതിക്രമം തടഞ്ഞ ഭിന്നശേഷിക്കാരനെ മർദിച്ചു

യുവാവിന് മർദനമേറ്റതിന്റെ പാടുകൾ
നെയ്യാറ്റിൻകര
ലൈംഗികാതിക്രമശ്രമം ചെറുത്ത ഭിന്നശേഷിക്കാരനെ സംഘം ചേർന്ന് മർദിക്കുകയും പകുതി മീശയും തലമുടിയും വടിക്കുകയും ചെയ്തതായി പരാതി. ശരീരമാസകലം കമ്പിവടികൊണ്ട് അടിയേറ്റ പാടുകളോടെ അവശനിലയിലായ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജിത്തു എന്നയാളുടെ നേതൃത്വത്തിലുള്ള നാലുപേരാണ് ആക്രമണത്തിന് പിന്നിലെന്ന് യുവാവിന്റെ അമ്മ പറഞ്ഞു. യുവാവിനെ വീട്ടിൽനിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയ സംഘം, വിജനമായ ഒരു വീട്ടിലെത്തിച്ച് വിവസ്ത്രനാക്കി. കസേരയിൽ കെട്ടിയിട്ടശേഷം കൈയിലുണ്ടായിരുന്ന ബാഗ് പിടിച്ചെടുക്കുകയും ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയുമായിരുന്നു. യുവാവ് ശക്തമായി ചെറുത്തതോടെ അതിഭീകരമായി മർദിച്ചു. കമ്പിവടികൊണ്ട് മർദിച്ച സംഘം യുവാവിന്റെ പകുതി മീശയും തലമുടിയും ബലമായി വടിച്ചുകളഞ്ഞു. യുവാവിന്റെ കഴുത്തിലും മുതുകിലും മർദനമേറ്റ ആഴത്തിലുള്ള പാടുകളുണ്ട്. സംഭവത്തിൽ കാരുണ്യ സ്കൂളിലെ അധ്യാപകരുടെയും ബന്ധുക്കളുടെയും നേതൃത്വത്തിൽ നെയ്യാറ്റിൻകര പൊലീസിൽ പരാതി നൽകി.










0 comments