Deshabhimani

കനത്ത മഞ്ഞുവീഴ്ച; ആദി കൈലാസിലേക്കുള്ള പാതയിൽ വൻ ​ഗതാ​ഗതക്കുരുക്ക്

White traffic jam
വെബ് ഡെസ്ക്

Published on Oct 06, 2026, 06:59 PM | 1 min read

ന്യൂഡൽഹി : ഉത്തരാഖണ്ഡിലെ ആദി കൈലാസിലേക്കുള്ള പാതയിൽ കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് വൈറ്റ് ട്രാഫിക് ജാം രൂപപ്പെട്ടു. ഹിമാലയൻ മലനിരകൾക്കിടയിൽ 14,500 അടി ഉയരത്തിൽ വാഹനങ്ങളുടെ നീണ്ടനിരയാണ് രൂപപ്പെട്ടത്. തീർഥാടകരുടെയും സഞ്ചാരികളുടെയും വാഹനങ്ങളുടെ എണ്ണം വർധിച്ചതോടെയാണ് ​ഗതാ​ഗതക്കുരുക്ക് രൂക്ഷമായത്. നിരവധി പേർ മണിക്കൂറുകളോളം റോഡിൽ കുടുങ്ങി.


ഈ പ്രദേശത്ത് അടുത്തിടെ നാലടി വരെ മഞ്ഞ് അടിഞ്ഞുകൂടിയിരുന്നു. ബിആർഒ ജെസിബി ഉപയോഗിച്ച് മഞ്ഞ് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചിരുന്നു. എന്നാലും ഇരുവശത്തും മഞ്ഞ് കൂമ്പാരമായി മാറിയതോടെ റോഡിന്റെ വീതി കുറഞ്ഞു. വാഹനങ്ങൾ കുരുങ്ങാൻ ഇതും ഒരു കാരണമായി.


ആദി കൈലാസിലേക്കുള്ള വഴിയിലെ ചില ഭാഗങ്ങൾ നേരത്തെ തന്നെ ഇടുങ്ങിയതാണ്. എൽഗാഡ്, കുലഗാഡ്, എസ്-ബെൻഡ്, മാൽഘട്ട് തുടങ്ങിയ ഭാഗങ്ങളിൽ ഒരു വാഹനം വേ​ഗത കുറച്ചാൽ പിന്നിൽ വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെടുന്ന സാഹചര്യമാണ്. ആദി കൈലാസത്തിലേക്കുള്ള വഴിയിലെ ​ഗതാ​ഗതക്കുരുക്കിന്റെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങളിൽ ഒന്നര മുതൽ രണ്ട് കിലോമീറ്റർ വരെ നീളത്തിൽ വാഹനങ്ങൾ നിരന്നുകിടക്കുന്നതായി കാണാം. കനത്ത മഞ്ഞുവീഴ്ചയും പ്രദേശത്തെ പ്രതികൂല കാലാവസ്ഥയും യാത്രയ്ക്ക് വെല്ലുവിളിയാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതിനാൽ, സഞ്ചാരികളോട് ജാഗ്രത പാലിക്കാനും നിർദേശങ്ങൾ പിന്തുടരാനും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home