വെസ്റ്റിൻഡീസിനെതിരെ സഞ്ജു തന്നെ ഓപ്പണർ; ഇന്ത്യയ്ക്ക് ടോസ്

ലക്നൗ: ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ മലയാളി താരം സഞ്ജു സാംസൺ ടീമിൽ. അഭിഷേക് ശർമയ്ക്കൊപ്പം സഞ്ജു ഓപ്പണറാകും. നമൻ ധീർ ഇന്ത്യയ്ക്കായി ട്വന്റി20യിലും അരങ്ങേറ്റം കുറിക്കും. മത്സരത്തിൽ ടോസ് നേടി ഇന്ത്യ വെസ്‌റ്റിൻഡീസിനെ ബാറ്റിങ്ങിനയച്ചു.
ഇന്ത്യൻ ടീം: അഭിഷേക് ശർമ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, തിലക് വർമ, ശിവം ദുബെ, നമൻ ധീർ, അക്ഷർ പട്ടേൽ, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്, മായങ്ക് യാദവ്.
ഏകദിന് പരമ്പര വിജയത്തിന് പിന്നാലെ ട്വന്റി20യും നേടാനാണ് ഇന്ത്യ ഇറങ്ങുന്നത്. അഞ്ച് മത്സരങ്ങളാണ് പരമ്പരയിൽ. ഏകദിന പരമ്പര 2–1ന് ഇന്ത്യ ജയിച്ചിരുന്നു. ഇരുടീമുകളും അവസാനമായി ഏറ്റുമുട്ടിയത് ഇൗ വർഷമാദ്യം ട്വന്റി20 ലോകകപ്പിലെ സൂപ്പർ എട്ടിലാണ്. ഇന്ത്യ അഞ്ച് വിക്കറ്റിന് ജയിച്ചു.
ശ്രേയസ് അയ്യർ നയിക്കുന്ന ഇന്ത്യൻ ടീമിന്റെ ശക്തി ബാറ്റിങ്ങാണ്. ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ശേഷമാണ് ഇന്ത്യ ട്വന്റി20യ്ക്ക് എത്തുന്നത്. ഇഷാൻ കിഷൻ ഫോമിലാണ്.








0 comments