അവകാശപ്പെട്ട ബോണസ് നൽകണം; റെയിൽവേ യൂണിയനുകൾ രാജ്യവ്യാപക പ്രക്ഷോഭത്തിലേക്ക്

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: റെയിൽവേ തൊഴിലാളികളെ വഞ്ചിക്കുന്ന ബോണസ്സ് പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ നീങ്ങുന്ന സാഹചര്യത്തിൽ രാജ്യവ്യാപക പ്രക്ഷിഭത്തിനൊരുങ്ങി റെയിൽവേ യൂണിയനുകൾ. കഴിഞ്ഞ 15 വർക്ഷമായി 78 ദിവസത്തെ ബോണസ്സ് ആണ് ജീവനക്കാർക്ക് നൽകുന്നത്. ജീവനക്കാരുടെ എണ്ണം 13.5 ലക്ഷത്തിൽനിന്ന് 12 ലക്ഷമായി കുറഞ്ഞു.
റെയിൽവേ വളർച്ചയും, വരുമാനവും 3 ഇരട്ടിയിലധികം ആയി. അപ്പോഴും 78 ദിവസ ബോണസ്സ് മാത്രമാണ് ജീവനക്കാർക്ക് നൽകുന്നത്. വരവിനനുസരിച്ചുള്ള ബോണസ് പരിഷ്കരണം നടത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. അതിലുപരി കഴിഞ്ഞ 10 വർക്ഷമായി ബോണ്ണസ് നിശ്ചയിക്കുന്ന അടിസ്ഥാന മാസശംബളം 7000 രൂപ മാത്രമാണ്.
അതായത് 78 ദിവസം ജോലി ചെയ്താൽ കിട്ടുന്ന ബോണസ് 17951 രൂപ മാത്രം. കഴിഞ്ഞ 10 വർക്ഷമായി കേന്ദ്രസർക്കാർ തൊഴിലാളികളെ വഞ്ചിക്കുകയാണെന്നും തൊഴിലാളികൾ പറഞ്ഞു. 2018 ലെ പുതിയ ലേബർകോഡിൽ ജീവനക്കാർക്ക് നൽകുന്ന മിനിമം വേതനം (18000 രൂപ ) ഏതാണോ, അത് പരിഗണിക്കണമെന്ന നിയമം നിലവിൽ വന്നിരുന്നു.
എന്നാൽ ഇതും റെയിൽവേ പരിഗണിച്ചിട്ടില്ല. സതേൺ റെയിൽവേയിൽ തൊഴിലാളികൾ കരിദിനം ആചരിച്ച് പ്രതിഷേധിച്ചു. കേരളത്തിലെ തിരുവനത്തപുരം പലക്കാട് വിവിധ ഡിപ്പോകളിൽ ഡിആർഇയു, എഐഎൽആർഎസ്എ, ഐസ്‌മ തുടങ്ങിയ സംഘടനകളുടെ നേതൃത്ത്വത്തിൽ പ്രതിഷേധധർണ്ണകൾ നടത്തി.
എറണാകുളത്ത് ക്രൂകൺട്രോളർ ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ ഡിആർഇയു ഡിവി പ്രസിഡൻ്റ് എംഎൽ വിബി ഉൽഘാടനം ചെയ്തു. എഐഎൽആർഎസ്എ ഡിവിഷണൽ പ്രസിഡൻ്റ് എൻഎൻ ഗിരീഷ്കുമാർ അദ്ധ്യക്ഷനായി. പിഎൻ സോമൻ, കെ എം സുധീഷ്, എം ബിജു എന്നിവർ സംസാരിച്ചു. ജോസഫ്മാർട്ടിൻ നന്ദി രേഖപ്പെടുത്തി.








0 comments