Deshabhimani

സഹകരണോത്സവം

 Cooperative Festival

സഹകരണോത്സവം സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ കൃഷ്ണൻനായർ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 11, 2026, 12:45 AM | 1 min read

നെയ്യാറ്റിൻകര

73–-ാമത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് നെയ്യാറ്റിൻകര സർക്കിൾ സഹകരണ യൂണിയൻ സഹകാരികൾക്കും സഹകരണ ജീവനക്കാർക്കും വിദ്യാർഥികൾക്കുമായി നടത്തിയ സഹകരണോത്സവം സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ കൃഷ്ണൻനായർ ഉദ്ഘാടനംചെയ്തു. ബി എസ് ചന്തു അധ്യക്ഷനായി. മഞ്ചവിളാകം അജയകുമാർ, എം എസ് മഹേഷ് കുമാർ, എം എസ് പ്രശാന്ത്, ഓഡിറ്റ് അസി. ഡയറക്ടർ ഡബ്ല്യു ശോഭാറാണി എന്നിവർ സംസാരിച്ചു. സഹകാരി സംഗമത്തിന്റെയും ചൊവ്വ രാവിലെ ഒന്പതിന്‌ പാറശാല ഗാന്ധി പാർക്കിൽനിന്ന് ആരംഭിക്കുന്ന സഹകാരി ഘോഷയാത്രയുടെയും ഉദ്ഘാടനം പവതിയാൻവിള പഞ്ചായത്ത് ഹാളിൽ സി കെ ഹരീന്ദ്രൻ എംഎൽഎ നിർവഹിക്കും. എംഎൽഎമാർ എൻ ശക്തൻ, എം വിൻസെന്റ്, ജി സ്റ്റീഫൻ, എം ആർ ബൈജു, പഞ്ചായത്ത് പ്രസിഡന്റ് ചെങ്കൽ രാജശ്രീ തുടങ്ങിയവർ സംസാരിക്കും. കലോത്സവ, പ്രബന്ധ–- ചിത്രരചന വിജയികളെയും മികച്ച സഹകരണ സംഘങ്ങളെയും അനുമോദിക്കും. തുടർന്ന് ‘സഹകരണമേഖല നേരിടുന്ന വെല്ലുവിളികൾ’ സെമിനാർ.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home