വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; സിഇഒ അറസ്റ്റിൽ

പാർവതി
തിരുവനന്തപുരം
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സ്ഥാപനത്തിന്റെ സിഇ ഒ അറസ്റ്റിൽ. ഇടപ്പള്ളിയിലും പാലാരിവട്ടത്തുമായി പ്രവർത്തിക്കുന്ന ‘ആംസ്റ്റർ ഓവർസീസ് പ്രൈവറ്റ് ലിമിറ്റഡ്’, ‘ആംസ്റ്റർ ഇമിഗ്രേഷൻ ഓവർസീസ്’ എന്നീ സ്ഥാപനങ്ങളുടെ സിഇഒ പാർവതി മായ ഷാജിയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ അറസ്റ്റിലാ യത്. പാലാരിവട്ടം സ്റ്റേഷനിൽ രജിസ്റ്റർചെയ്ത രണ്ടുകേസുകളിലാണ് നടപടി. വിവിധ രാജ്യങ്ങളിൽ തൊഴിൽ വാഗ്ദാനം ചെയ്ത് 10 ലക്ഷത്തോളം രൂപ തട്ടിയെടുത്തതാണ് കേസ്. പാർവതി വിദേശത്തുനിന്ന് എത്തിയപ്പോൾ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊച്ചിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. തൃശൂര്‍ എരുമപ്പെട്ടി സ്വദേശിയായ യുവാവിന് അര്‍മേനിയയില്‍ മാസം ഒന്നര ലക്ഷം രൂപ ശമ്പളമുള്ള ജോലി വാഗ്ദാനംചെയ്ത് നാല് ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ആദ്യ കേസ്. പണം നഷ്ടപ്പെട്ട യുവാവിന്റെ ഭാര്യ നല്‍കിയ ഹര്‍ജിയില്‍ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടെ നിര്‍ദേശപ്രകാരമാണ് പാലാരിവട്ടം പൊലീസ് കേസെടുത്തത്. ലൈസൻസില്ലാതെ പ്രവർത്തിച്ച സ്ഥാപനം 2023 ഡിസംബറിൽ പണം വാങ്ങിയശേഷം ജോലിയോ പണമോ നൽകിയില്ലെന്നും പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയെന്നും എഫ്‌ഐആറിൽ പറയുന്നു. പോളണ്ടിൽ വെയർഹൗസ് ജോലി വാഗ്ദാനം ചെയ്ത് തിരുവാണിയൂർ സ്വദേശിയിൽനിന്ന് 6.06 ലക്ഷം തട്ടിയതാണ് ര ണ്ടാമത്തെ കേസ്. 2023 ജൂലൈ മുതല്‍ 2025 ഫെബ്രുവരി വരെ വിവിധ ഘട്ടങ്ങളിലായി 4.96 ലക്ഷവും വിമാന ടിക്കറ്റിനായി 1.10 ലക്ഷവും കൈപ്പറ്റിയെന്നാണ് കേസ്. പാര്‍വതി മായയുടെ ഭര്‍ത്താവ് അനീഷ് മേനോന്‍, മാനേജര്‍മാരായ അഭിജിത്ത്, അജു കെ മാത്യു, വിഷ്ണു വിജയന്‍, ഷാജി എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.










0 comments