Deshabhimani

ക്ലാസിക്കല്‍ മലയാളത്തിന് മികവിന്റെ കേന്ദ്രം വേണം: ഐക്യമലയാളപ്രസ്ഥാനം

aikamalayali.jpg

ഐക്യമലയാളപ്രസ്ഥാനം വാര്‍ഷികയോഗം നടുവട്ടം ഗോപാലകൃഷ്‍ണന്‍ 
ഉദ്ഘാടനം ചെയ്യുന്നു ​

വെബ് ഡെസ്ക്

Published on Oct 11, 2026, 11:42 PM | 1 min read

തിരുവനന്തപുരം

ക്ലാസിക്കല്‍ മലയാളത്തിന് തമിഴ്നാട്ടിലേതുപോലെ മികവിന്റെ കേന്ദ്രം തുടങ്ങി പ്രവര്‍ത്തനമാരംഭിക്കാനുള്ള നടപടിയെടുക്കണമെന്ന്‌ ഐക്യമലയാളപ്രസ്ഥാനം വാര്‍ഷികയോഗം ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്‌ 30 ആവശ്യങ്ങളടങ്ങിയ അവകാശപത്രിക സമര്‍പ്പിക്കും. ഡോ. നടുവട്ടം ഗോപാലകൃഷ്‍ണന്‍ ഉദ്ഘാടനം ചെയ്‍തു. പ്രൊഫ. വി എന്‍ മുരളി അധ്യക്ഷനായി. ഐക്യമലയാളപ്രസ്ഥാനം കണ്‍വീനര്‍ ആര്‍ നന്ദകുമാര്‍ അവകാശപത്രിക അവതരിപ്പിച്ചു. ഡോ. പി പവിത്രന്‍, കെ കെ സുബൈര്‍ എന്നിവര്‍ വിഷയങ്ങളവതരിപ്പിച്ചു. ഡോ. എം ശ്രീനാഥ്, ബി രമേശ്, പ്രൊഫ. എ ജി ഒലീന, ജയചന്ദ്രന്‍ കല്ലിംഗല്‍, മലയാള ഐക്യവേദി സംസ്ഥാന പ്രസിഡന്റ് സി കെ സതീഷ്‍കുമാര്‍, കെ ഹരികുമാര്‍, എം രാജന്‍ എന്നിവര്‍ സംസാരിച്ചു. പ്രവര്‍ത്തക സംഗമത്തില്‍ ഐക്യമലയാളപ്രസ്ഥാനം സംസ്ഥാന പ്രസിഡന്റ് എം വി പ്രദീപന്‍ അധ്യക്ഷനായി. സെക്രട്ടറി ഹരിദാസന്‍ റിപ്പോര്‍ട്ടും ട്രഷറര്‍ വി വൈഷ്‍ണവി കണക്കും അവതരിപ്പിച്ചു. സതീഷ്‍ കിടാരക്കുഴി, കെ ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു.ഭാരവാഹികള്‍: എം വി പ്രദീപന്‍ (പ്രസിഡന്റ്), ഹരിദാസന്‍ (സെക്രട്ടറി), ആര്‍ നന്ദകുമാര്‍ (കണ്‍വീനര്‍), വി വൈഷ്‍ണവി (ട്രഷറര്‍).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home