പ്രൊഫ. സി എൻ പുരുഷോത്തമൻ നായർ സ്മാരക പ്രഭാഷണം സംഘടിപ്പിച്ചു

  Prof. C N Purushothaman Nair
വെബ് ഡെസ്ക്

Published on Nov 06, 2025, 10:49 PM | 1 min read

തിരുവനന്തപുരം: പ്രൊഫ. സി എൻ പുരുഷോത്തമൻ നായരുടെ സ്മരണാർത്ഥമുള്ള സ്മാരക പ്രഭാഷണപരിപാടി സെൻറർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് ഡയറക്ടർ ഡോ. ജയശങ്കർ പ്രസാദ് ഉദ്ഘാടനം ചെയ്തു. കൊച്ചി എസ്‍സിഎംഎസ് ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് അക്കാദമിക് വിഭാഗം റെസിഡന്റ് ഡയറക്ടർ ഡോ. ജി ശശികുമാർ മുഖ്യ പ്രഭാഷണം നടത്തി.


ചടങ്ങിൽ കേരള സർവകലാശാല കൊമേഴ്സ് വിഭാഗം പ്രൊഫസറും സെൻറ്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് ഭരണസമിതി അംഗവുമായ പ്രൊഫ. പി എൻ ഹരികുമാർ, കേരള സർവകലാശാല മുൻ കൊമേഴ്സ് പ്രൊഫസറും മുൻ വകുപ്പ് മേധാവിയും ഇൻഡ്യൻ അക്കൗണ്ടിംഗ് അസോസിയേഷൻ ദേശീയ പ്രസിഡൻ്റുമായ പ്രൊഫ. ജി സൈമൺ തട്ടിൽ എന്നിവരെ ആദരിച്ചു. ഐഎംഡിആർ ചെയർമാൻ ഡോ. കെ ശശികുമാർ അധ്യക്ഷനായി. വൈസ് ചെയർമാൻ ഡോ. സി വി ജയമണി സ്വാഗതവും എഡ്യൂക്കേഷൻ സെക്രട്ടറി എസ് പി സനൽകുമാർ നന്ദിയും രേഖപ്പെടുത്തി.



ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഡെവലപ്മെന്റ് ആൻഡ് റിസർച്ച് (IMDR) സ്ഥാപക ചെയർമാനും, കേരള സർവകലാശാല കൊമേഴ്സ് വിഭാഗം മുൻ പ്രൊഫസറും മേധാവിയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ കേരള (IMK) സ്ഥാപക ഡയറക്ടറായ പ്രൊഫ സി എൻ പുരുഷോത്തമൻ നായർ മാനേജ്മെന്റ് വിദ്യാഭ്യാസ രംഗത്ത് കേരളത്തിനും രാജ്യത്തിനും നൽകിയ അതുല്യ സംഭാവനകളെ ഓർമ്മപ്പെടുത്തിക്കൊണ്ടായിരുന്നു പരിപാടി.









deshabhimani section

Related News

View More
0 comments
Sort by

Home