ad
Deshabhimani

ഇന്റർ ഐടിഐ 
സ്പോർട്സ് മീറ്റിന്‌ തുടക്കം ​

കേരള സ്റ്റേറ്റ് ഇന്റർ ഐടിഐ സ്പോർട്സ് മീറ്റ് ഒ എസ് അംബിക എംഎൽഎ പതാക ഉയർത്തി ഉദ്ഘാടനം ചെയ്യുന്നു

കേരള സ്റ്റേറ്റ് ഇന്റർ ഐടിഐ സ്പോർട്സ് മീറ്റ് ഒ എസ് അംബിക എംഎൽഎ പതാക ഉയർത്തി ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 17, 2026, 12:04 AM | 1 min read

ആറ്റിങ്ങൽ

സംസ്ഥാന ഇന്റർ ഐടിഐ സ്പോർട്സ് മീറ്റിന്‌ തുടക്കമായി. ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ ഒ എസ് അംബിക എംഎൽഎ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ എം പ്രദീപ് അധ്യക്ഷനായി. ജനറൽ കൺവീനർ എം എ നന്ദൻ സ്വാഗതം പറഞ്ഞു. തുടർന്ന് കായികമത്സരങ്ങൾക്ക് തുടക്കമായി. ആയിരത്തിമുന്നൂറോളം കായികതാരങ്ങൾ മത്സരങ്ങളിൽ പങ്കെടുക്കുന്നു. 18 വരെ നീണ്ടുനിൽക്കുന്ന കായികമേളയിൽ അത്‌ലറ്റിക്സ് കൂടാതെ, ഫുട്ബോൾ, വോളിബോൾ, ബാഡ്മിന്റൺ തുടങ്ങി ഗെയിംസ് ഇനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home