നാം നടന്ന വഴികള്‍

ോ

നിലമ്പൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിനെ നെട്ടിക്കുളത്ത് നല്‍കിയ സ്വീകരണം

avatar
സ്വന്തം ലേഖകൻ

Published on Jun 04, 2025, 01:05 AM | 2 min read

നിലമ്പൂർ

ഒരു നാടാകെ ആവേശത്തോടെ കാത്തിരിക്കുക. അതിൽ പ്രായമുള്ളവരും കുട്ടികളുമുണ്ട്‌. പ്രകടനമായി എൽഡിഎഫ്‌ സ്ഥാനാർഥി എം സ്വരാജിനെ വേദിയിലേക്ക്‌ ആനയിക്കുമ്പോൾ കരിമരുന്നും ചെണ്ടമേളവും മുത്തുക്കുടകളും. പരിചിതവഴികളിൽ കാത്തിരുന്നവരുമായി കുശലംപറഞ്ഞു. സ്വീകരണങ്ങൾക്ക്‌ ചുരുങ്ങിയ വാക്കിൽ മറുപടി. അതിൽ എല്ലാം ഉണ്ട്‌. വികസനവും ക്ഷേമവും കരുതലും...

‘നമ്മൾ ഒന്നായാണ്‌ മത്സരിക്കുന്നത്‌, നമുക്ക്‌ ഒന്നിച്ച്‌ ജയിക്കാം’ കരഘോഷങ്ങൾക്കിടെ സ്ഥാനാർഥി വീണ്ടും വോട്ടർമാർക്കിടയിലേക്ക്‌. മാനം തെളിഞ്ഞപ്പോൾ വൈകുന്നേരത്തെ സ്വീകരണങ്ങൾ തുറന്ന ജീപ്പിലാക്കി. ആദ്യ സ്വീകരണകേന്ദ്രമായ വെള്ളിമുറ്റംമുതൽ ചൊവ്വാഴ്‌ചത്തെ അവസാന കേന്ദ്രമായ കോടാലിപൊയിൽവരെ ജനം ഒരേ ആവേശത്തിൽ സ്ഥാനാർഥിയെ കാത്തിരുന്നു.

സ്വന്തം നാടാണ്‌. പൊതുപ്രവർത്തനത്തിന്‌ പിച്ചവച്ച നാട്‌. ആ സ്‌നേഹവായ്‌പ്‌ ഒട്ടുംചോരാത്ത സ്വീകരണമായിരുന്നു എങ്ങും. വഴിയോരങ്ങളിലെ വീടുകളിൽ നിറയെ പേർ കാത്തിരുന്നു. അതിൽ ഏറെയും 90 പിന്നിട്ടവർ. അവരെയെല്ലാം കണ്ട്‌ സ്വരാജ്‌ അനുഗ്രഹം തേടി. ‘ നമ്മുടെ കുട്ടിയല്ലേ, ജയിക്കും’ എന്ന്‌ തലയിൽ കൈവച്ച്‌ വിജയം നേർന്നാണ്‌ അവർ എം സ്വരാജിനെ യാത്രയാക്കിയത്‌.

പുതുതലമുറക്കാർ സ്വരാജിനൊപ്പം സെൽഫിയെടുത്തു. മുണ്ടേരി ഫാമിലെ തൊഴിലാളികളെ കണ്ട് സ്വരാജ് സംസാരിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രനാണ്‌ ചൊവ്വാഴ്‌ചയിലെ സ്വീകരണം ഉദ്‌ഘാടനംചെയ്‌തത്‌. വിവിധ കേന്ദ്രങ്ങളിൽ എൽഡിഎഫ്‌ നേതാക്കളായ പി കെ സൈനബ, വി വസീഫ്‌, പി കെ ഖലീമുദ്ദീൻ, പി എം ബഷീർ, ടി രവീന്ദ്രൻ, എം എ തോമസ്‌, പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിദ്യാരാജൻ എന്നിവരും ഒപ്പമുണ്ടായി. മുഹമ്മദ്‌ ആദിൽ, രേണുക, ഡാനിഷ്‌ എന്നിവർ സംസാരിച്ചു.


നേരിന്റെ പക്ഷത്തേക്ക്‌

എൽഡിഎഫ്‌ സ്ഥാനാർഥി എം സ്വരാജിന്‌ നാടാകെ ഉജ്വല വരവേൽപ്പ് നൽകുമ്പോൾ ആവേശത്തിനൊപ്പം മറ്റ്‌ പാർടി നേതാക്കളും പ്രവർത്തകരും. കോൺഗ്രസ്‌, ലീഗ്‌, ബിജെപി ബന്ധം ഉപേക്ഷിച്ച്‌ നിരവധി പേരാണ്‌ ഇടതുപക്ഷത്തോട്‌ ചേർന്ന്‌ സ്വീകരണ കേന്ദ്രത്തിൽ എത്തിയത്‌. എല്ലാവരേയും സ്ഥാനാർഥി എം സ്വരാജ്‌ ചുവന്ന ഷാൾ അണിയിച്ചു.

നാല്‌ പതിറ്റാണ്ട്‌ മുസ്ലിംലീഗിൽ പ്രവർത്തിച്ച ഇബ്രാഹിം ചേലോട്‌ സിപിഐ എമ്മിനൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചു. ഏറെക്കാലം യൂത്ത്‌ ലീഗിന്റെയും ലീഗിന്റെയും പ്രസിഡന്റ്‌, സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്‌. സ്ഥാനാർഥി സ്വരാജ്‌ അഭിമാനമാണെന്ന്‌ അദ്ദേഹം പറഞ്ഞു. ഭാര്യയും മക്കളും തന്റെ പാതയിൽ വന്നു. സ്വരാജിന്റെ വിജയത്തിനായി സജീവമായി പ്രവർത്തിക്കുമെന്നും ഇബ്രാഹിം പറഞ്ഞു.

കുനിപ്പലയിലെ സ്വീകരണത്തിൽവച്ചാണ്‌ അനീഷ്‌ ബിജെപി ബന്ധം ഉപേക്ഷിച്ച്‌ എം സ്വരാജിനെ വരവേറ്റത്‌. വെളുമ്പിയാംപാടത്ത്‌ കോൺഗ്രസ്‌ വിട്ട്‌ അഫ്‌നാനും നെട്ടിക്കുളത്തുവച്ച്‌ റാഷിദും എൽഡിഎഫിനൊപ്പം ചേർന്ന്‌ എം സ്വരാജിനെ വരവേറ്റു.


ോ

നിലമ്പൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനെ തമ്പുരാട്ടിക്കല്ലിൽ മുത്തം നൽകി സ്വീകരിക്കുന്ന കുട്ടി.
ഫോട്ടോ / മിഥുൻ അനില മിത്രൻ



ഓർമതൻ മുറ്റത്ത്‌

നിലമ്പൂർ

ഒരുവട്ടംകൂടി ഓർമകളുടെ വിദ്യാലയമുറ്റത്ത്‌ സ്ഥാനാർഥി സ്വരാജ്‌ എത്തി. അധ്യാപകർക്കും കുട്ടികൾക്കും സന്തോഷനിമിഷം. എൽപി പഠനം പൂർത്തിയാക്കിയ പൂളപ്പാടം ജിഎൽപി സ്‌കൂളിലാണ്‌ സ്വരാജ്‌ എത്തിയത്‌. ഉച്ചയ്‌ക്കുള്ള ഇടവേളയിലായിരുന്നു വരവ്‌. പ്രധാനാധ്യാപകൻ സജിയിൽനിന്ന്‌ സ്‌കൂൾ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. ‘ഞാൻ പഠിക്കുമ്പോൾ ഒന്നാംക്ലാസിൽ 120 കുട്ടികളായിരുന്നു. ബെഞ്ച്‌ തികയാതെ വരുമ്പോൾ നിലത്ത്‌ ചാക്ക്‌ വിരിച്ചാണ്‌ ഇരിക്കുക’. സ്വരാജ്‌ ഓർത്തെടുത്തു. ഇന്ന്‌ സ്‌കൂളിന്‌ നല്ല കെട്ടിടവും ക്ലാസ്‌ മുറിയുമുണ്ട്‌. അന്നത്തെ അധ്യാപകരായിരുന്ന എം കെ ദിവാകരൻ, രാമൻ, കുമരേശൻ, ആന്റണി, റസീന, ജെസ്സി, രാധ, ജോസഫ്‌ തുടങ്ങിയവരെ സ്വരാജ്‌ ഓർത്തെടുത്തു.

കുട്ടികളുമായി സല്ലപിച്ചും അധ്യാപകരിൽനിന്ന്‌ വിശേഷങ്ങൾ തിരക്കിയും സ്വരാജ്‌ താൻ പഠിച്ച ക്ലാസ്‌ മുറിയിലെത്തി. അവിടെ, ഒരു പഴയ ബെഞ്ചിൽ അൽപ്പനേരം ഇരുന്നു. അരമണിക്കൂറോളം സ്‌കൂളിൽ ചെലവഴിച്ചാണ്‌ മടങ്ങിയത്‌.


a

എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിന് ജന്മനാടായ 
പൂളപ്പാടത്ത് നൽകിയ സ്വീകരണത്തിൽനിന്ന്


എം സ്വരാജ്‌ പര്യടനം ഇന്ന്‌

രാവിലെ 8 – -നാരോക്കാവ്‌

8.30–-തണ്ണിക്കടവ്‌

9.00–-മുണ്ടപ്പൊട്ടി

9.30–-ചക്കപ്പാടം

10.00 –-മേലെ മാമാങ്കര

10.30–-കമ്പളക്കല്ല്‌

11.00–-വരക്കുളം

11.30–-മൊടപ്പൊയ്‌ക

3.00 –-മുണ്ട

3.30–-മണിമൂളി

4.00–-രണ്ടാംപാടം

4.30 –-പൂവ്വത്തിപൊയിൽ

5.00–-പുന്നക്കൽ

5.30–-കാരക്കോട്‌

6.00–-ആനപ്പാറ

6.30–-പഞ്ചായത്തങ്ങാടി



deshabhimani section

Related News

View More
0 comments
Sort by

Home