കുതിച്ച്‌ കരുളായി

Mountain highway, concrete roads, high-tech school

കരുളായി പഞ്ചായത്ത് ഓഫീസ്

avatar
വി കെ ഷാനവാസ്‌

Published on Jun 15, 2025, 12:15 AM | 1 min read

എടക്കര

മലയോര ഹൈവേ, കോൺക്രീറ്റ്‌ റോഡുകൾ, ഹൈടെക്‌ സ്‌കൂൾ.. എൽഡിഎഫ് വികസന നേട്ടത്തിൽ കരുളായിയും കുതിക്കുകയാണ്‌. പിന്നിട്ട ഒമ്പത് വർഷം ഒട്ടേറെ വികസന പദ്ധതികളാണ്‌ നടപ്പാക്കിയത്. 1962ൽ രൂപീകരിച്ച പഞ്ചായത്തിന്‌ 131.31 ചതുരശ്ര കിലോമീറ്ററാണ്‌ വിസ്തൃതി. വടക്ക് കരിമ്പുഴയും കിഴക്ക് തമിഴ്നാട് വനപ്രദേശവും തെക്ക് അമരമ്പലം പഞ്ചായത്തും പടിഞ്ഞാറ് നിലമ്പൂർ മുനിസിപ്പാലിറ്റിയും അതിർത്തി പങ്കിടുന്നു. ജനസംഖ്യ 25,758. 13584 സ്ത്രീകളും 12174 പുരുഷൻമാരും. 1980 പട്ടികജാതി വിഭാഗക്കാരും ആദിവാസികൾ ഉൾപ്പെടെ 731 പട്ടികവർഗക്കാരും പഞ്ചായത്തിലുണ്ട്. പഞ്ചായത്തിന്റെ അടിസ്ഥാന ആവശ്യങ്ങളാണ്‌ വികസനകാര്യത്തിൽ സർക്കാർ പരിഗണിച്ചത്‌. കരിമ്പുഴ കരുളായി പാലംമുതൽ പൂക്കോട്ടുംപാടംവരെ 23 കോടി രൂപ ചെലവിട്ട്‌ മലയോര ഹൈവേ പൂർത്തിയാക്കി. ചോലനായ്ക്കർ ആദിവാസി കുടുംബങ്ങൾ താമസിക്കുന്ന നെടുങ്കയം മാഞ്ചീരി വനം റോഡ് കോൺക്രീറ്റ് ചെയ്തു. 16 കോടി ചെലവിൽ നിലമ്പൂർ കരുളായി റോഡ്‌ നവീകരണം, കാട്ടാനശല്യം തടയാൻ വനാതിർത്തികളിൽ സോളാർ തൂക്കുവേലി, കരുളായി–- ചുള്ളിയോട് റോഡ് (2 കോടി) നവീകരണം, പുള്ളിയിൽ ഗവ. യുപി സ്കൂളിന് രണ്ടുകോടിയുടെ കെട്ടിടം, പുള്ളിയിൽ ഗവ. യുപി സ്കൂളിന് ബസ്, 25 ലക്ഷം ചെലവിട്ട്‌ കരുളായി പിഎച്ച്സിക്ക് കെട്ടിടം, നാലുകോടി ചെലവിൽ 40 ഗ്രാമീണ റോഡുകൾ, കരുളായി പാലിയേറ്റീവ് കെയറിന് വാഹനം, ടൗണിൽ ഹൈമാസ്‌റ്റ്‌ ലൈറ്റ്, മുഖ്യമന്ത്രി ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം 1.20 കോടി ചെലവിൽ ഒമ്പത് റോഡുകൾ എന്നിവ യാഥാർഥ്യമാക്കി. ലൈഫ് പദ്ധതിയിൽ നെടുങ്കയം വനത്തിൽ ആദിവാസികൾക്ക് ആറുലക്ഷംവീതം നൽകിയാണ്‌ 37 വീടുകൾ നിർമിച്ചത്‌. പദ്ധതിയിൽ പഞ്ചായത്തിൽ അനുവദിച്ച 849 വീടുകളിൽ 570 എണ്ണവും പൂർത്തിയാക്കി. മറ്റുള്ളവയുടെ നിർമാണം പുരോഗമിക്കുന്നു. മുണ്ടക്കടവ് ആദിവാസി കുടുംബങ്ങൾക്ക് ചേമ്പുംകൊല്ലിയിൽ 60 വീടിനുള്ള നടപടി തുടങ്ങി. സർക്കാർ നൽകുന്ന 108 ഏക്കർ വനഭൂമിയിലാണ് വീട് നിർമിക്കുന്നത്. ആദിവാസി കുടുംബങ്ങളിലെ 3363 ഗുണഭോക്താക്കൾക്കായി മാസം 56 ലക്ഷം രൂപ ക്ഷേമ പെൻഷനും നൽകുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home