ജില്ലാ ശാസ്ത്രോത്സവം ഇന്നുമുതൽ
കണ്ടറിയാം പുത്തനറിവുകൾ

ശാസ്ത്രോത്സവം
കോട്ടക്കൽ
കാടുകയറിയ ചിന്തകൾക്ക് ഉത്തരവും നേരിട്ട പ്രതിസന്ധികൾക്ക് പരിഹാരങ്ങളുമായി പുതുതലമുറയുടെ പുത്തനറിവുകൾ പരീക്ഷണങ്ങളായി അരികിലെത്തും. 36-ാമത് ജില്ലാ സ്കൂൾ ശാസ്ത്രോത്സവവും വിഎച്ച്എസ്ഇ സ്കിൽ ഫെസ്റ്റും ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ കോട്ടൂർ എകെഎം ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലായി സയൻസ്, സാമൂഹ്യശാസ്ത്രം, ഗണിതശാസ്ത്രം, ഐടി മേള, പ്രവൃത്തി പരിചയമേള ഇനങ്ങളിലായി 17 ഉപജില്ലകളിൽനിന്ന് പതിനായിരത്തിലധികം ശാസ്ത്രപ്രതിഭകൾ പങ്കെടുക്കും.
ശാസ്ത്രോത്സവം ബുധൻ രാവിലെ ഒന്പതിന് എം പി അബ്ദുസമദ് സമദാനി എംപി ഉദ്ഘാടനംചെയ്യും. ശാസ്ത്രോത്സവത്തിന്റെ ലോഗോ രൂപകൽപ്പനചെയ്ത അധ്യാപിക എ കെ സബീഹക്ക് സ്കൂൾ മാനേജർ ഇബ്രാഹീം ഹാജി ഉപഹാരം നൽകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ മുഖ്യാതിഥിയാകും. കോട്ടക്കൽ നഗരസഭാ ചെയർപേഴ്സൺ ഡോ. കെ ഹനീഷ അധ്യക്ഷയാകും. വാർത്താസമ്മേളനത്തിൽ ജനറൽ കൺവീനർ ഡിഡിഇ പി വി റഫീഖ്, സ്കൂൾ മാനേജർ കെ ഇബ്രാഹിം ഹാജി, പ്രിൻസിപ്പൽ അലി കടവണ്ടി, പ്രധാനാധ്യാപിക കെ കെ സൈബുന്നീസ, മീഡിയ കൺവീനർ കെ വി ഫവാസ്, സൂപ്രണ്ട് ഷമ്മി മാന്വുൽ മൊരേര, റാഫി തൊണ്ടിക്കൽ എന്നിവർ സംസാരിച്ചു.
രജിസ്ട്രേഷന് തുടക്കമായി
റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിന്റെ രജിസ്ട്രേഷൻ നടപടികൾക്ക് തുടക്കമായി. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി പി റഫീഖ് ഉദ്ഘാടനംചെയ്‌തു. കേരള ഉറുദു ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിക്കാണ്ചുമതല. കോട്ടക്കൽ നഗരസഭാ കൗൺസിലർ സഫീർ അസ്‌ലം ചെയർമാനും പി പി മുജീബ് റഹ്‌മാൻ കൺവീനറുമാണ്.
ഊട്ടുപുര തയ്യാർ
ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഭാഗമായുള്ള ഉൗട്ടുപുര സജ്ജമായി. സ്കൂളിലെ ഇൻഡോർ സ്റ്റേഡിയത്തിലാണ് ഭക്ഷണശാല ഒരുക്കിയിരിക്കുന്നത്. ഒരേസമയം 700 പേർക്ക് ഭക്ഷണം കഴിക്കാൻ കഴിയുന്നതരത്തിലാണ് ഭക്ഷണശാല ഒരുക്കിയിട്ടുള്ളത്. ഭക്ഷണം വിളമ്പുന്നതിന്
എട്ട് ഷിഫ്റ്റുകളിലായി അധ്യാപകരുടെയും എൻഎസ്എസ് വളന്റിയർമാരുടെയും സേവനമുണ്ടാകും. പതിനാറായിരത്തിലധികം ശാസ്ത്രപ്രതിഭകൾക്കാണ് ഭക്ഷണം ഒരുക്കുന്നത്. പാചകവിദഗ്ധൻ വിനോദ് സ്വാമി കോങ്ങാടിന്റെ നേതൃത്വത്തിലാണ് ഭക്ഷണം തയ്യാറാക്കുന്നത്.









0 comments