പാഠമാകും മരണശേഷവും

മരണാനന്തരം വൈദ്യപഠനത്തിന് മൃതശരീരം വിട്ടുനൽകാൻ സമ്മതപത്രം കൈമാറിയവർ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ ശ്യാം പ്രസാദിനൊപ്പം
പരപ്പനങ്ങാടി മരണാനന്തരം വൈദ്യപഠനത്തിന് മൃതശരീരം വിട്ടുനൽകാൻ തയ്യാറായി 34 പേർ. ഡിവൈഎഫ്‌ഐ പരപ്പനങ്ങാടി മേഖലാസമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി സംഘടിപ്പിച്ച ക്യാമ്പയിനിലാണ് 34പേർ മരണാനന്തരം ശരീരദാനത്തിന് സന്നദ്ധത അറിയിച്ചത്. 18 പേർ ഡിവൈഎഫ്‌ഐ പ്രവർത്തകരാണ്. ക്യാമ്പയിൻ അറിഞ്ഞ് പങ്കാളികളായ സമീപവാസികളുമുണ്ട്. 34 പേരുടെ സമ്മതപത്രം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ ശ്യാം പ്രസാദ് ഏറ്റുവാങ്ങി. ഡിവൈഎഫ്‌ഐ പരപ്പനങ്ങാടി മേഖലാ പ്രസിഡന്റ് ഇ ജുനൈദ് അധ്യക്ഷനായി. സിപിഐ എം തിരൂരങ്ങാടി ഏരിയാ സെക്രട്ടറി തയ്യിൽ അലവി, ഡിവൈഎഫ്ഐ തിരൂരങ്ങാടി ബ്ലോക്ക് സെക്രട്ടറി നിയാസ് തയ്യിൽ എന്നിവർ സംസാരിച്ചു. മേഖലാ സെക്രട്ടറി പി അജീഷ് സ്വാഗതവും എം ജൈനിഷ നന്ദിയും പറഞ്ഞു.









0 comments