ചരിത്ര സ്മാരകങ്ങളെ സംരക്ഷിക്കണം: ഡോ. വി സെൽവകുമാർ

‘ചരിത്ര രചനയുടെ രീതിശാസ്ത്രം: സിദ്ധാന്തവും പ്രയോഗവും’ വിഷയത്തിലുള്ള ശിൽപ്പശാലയുടെ സമാപനം ഡോ. വി സെൽവകുമാർ ഉദ്ഘാടനംചെയ്യുന്നു
തേഞ്ഞിപ്പലം
പ്രാദേശിക ചരിത്ര ഗവേഷണത്തിന് കൂടുതൽ പരിഗണന നൽകി ചരിത്ര സ്മാരകങ്ങളെയും പൈതൃക ശേഷിപ്പുകളെയും സംരക്ഷിക്കാൻ മുൻഗണന നൽകണമെന്ന് തഞ്ചാവൂർ തമിഴ് യൂണിവേഴ്സിറ്റി പുരാവസ്തുശാസ്ത്ര വിഭാഗം മേധാവി ഡോ. വി സെൽവകുമാർ പറഞ്ഞു. കലിക്കറ്റ് സർവകലാശാല ചരിത്രപഠന വിഭാഗത്തിൽ ‘ചരിത്രരചനയുടെ രീതിശാസ്ത്രം: സിദ്ധാന്തവും പ്രയോഗവും’ വിഷയത്തിൽ സംഘടിപ്പിച്ച ശിൽപ്പശാലയുടെ സമാപനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
സിൻഡിക്കറ്റ് അംഗം ഡോ. പി മുഹമ്മദ് ഹനീഫ അധ്യക്ഷനായി. വിവിധ സെഷനുകളിൽ ഡോ. കെ പി രാജേഷ് ‘ഗവേഷണത്തിൽ ഡാറ്റ ഷീറ്റിന്റെ ഉപയോഗം’, ഡോ. എം അഷിത ‘ലിംഗചരിത്രവും ഫെമിനിസ്റ്റ് രചനാരീതിയും', ഡോ. സലാഹ് പുനത്തിൽ ‘പുരാരേഖകളുടെ നിർമിതിയിൽ നരവംശശാസ്ത്രത്തിന്റെ പങ്ക്', സി പി മജീദ് ‘പുരാരേഖകളും ചരിത്രരചനയും', ഡോ. സതീഷ് പാലങ്കി ‘വൈദ്യശാസ്ത്ര ചരിത്രത്തിന്റെ സാമൂഹ്യചരിത്ര പശ്ചാത്തലം', ഡോ. പി ശിവദാസൻ ‘വാമൊഴികളും ചരിത്ര രചനയും' എന്നീ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ചരിത്ര വിഭാഗം തലവൻ ഡോ. എം ആർ മൻമഥൻ സ്വാഗതം പറഞ്ഞു.









0 comments