യാഥാര്‍ഥ്യമായത് 198.32 കോടിയുടെ പദ്ധതികൾ
തലയെടുപ്പോടെ ആരോഗ്യ കേന്ദ്രങ്ങൾ

പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ പുതിയ കെട്ടിടം
സ്വന്തം ലേഖകന്‍ മലപ്പുറം ജില്ലയിലെ ആരോഗ്യമേഖലയുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ 198.32 കോടി രൂപയുടെ പദ്ധതികള്‍ ചൊവ്വാഴ്ച നാടിന് സമര്‍പ്പിക്കും. മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനംചെയ്യും. ജില്ലയില്‍ പൂര്‍ത്തിയാക്കിയ പ്രധാന പദ്ധതികള്‍: നവകേരളം കർമപദ്ധതി (2)ല്‍ ഉൾപ്പെടുത്തി പുതിയ ഒപി ബ്ലോക്ക് നിര്‍മിച്ചു. ആരോഗ്യവകുപ്പ് ദേശീയ ആരോഗ്യദൗത്യം മുഖേനെ 1.26 കോടി രൂപ ചെലവിലാണ് രണ്ടുനില കെട്ടിടം നിര്‍മിച്ചത്. താഴത്തെ നിലയില്‍ ജനറൽ മെഡിസിൻ ഒപി, ചെസ്റ്റ് ഒപി, ഡെർമറ്റോളജി ഒപി, ഓർത്തോ ഒപി എന്നിവയും ഒന്നാംനിലയില്‍ ജനറൽ സർജറി ഒപി, ഇഎൻടി ഒപി, ഓങ്കോളജി ഒപി എന്നിവയുമുണ്ട്. നബാർഡിന്റെ 33.7 കോടി രൂപയും ജില്ലാ പഞ്ചായത്തിന്റെ ഏഴ് കോടി രൂപയും വിനിയോഗിച്ച് പൂർത്തിയാക്കിയതാണ് ഒമ്പതുനില ഓങ്കോളജി കെട്ടിടം. കീമോതെറാപ്പി, റേഡിയേഷൻ തെറാപ്പി, കാൻസർ ഐസിയു, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക വാർഡുകൾ എന്നിവ ഒരുക്കി. നിലവിൽ മൂന്നുനിലയ്ക്കാണ് പ്രവർത്തനാനുമതിയുള്ളത്. ഇതില്‍ എന്‍എച്ച്എമ്മിന്റെ 21.14 ലക്ഷം രൂപ വിനിയോഗിച്ച് സ്ഥാപിച്ച മാമോഗ്രാം യൂണിറ്റ് പ്രവർത്തനമാരംഭിക്കും. 43 ലക്ഷം രൂപ ചെലവില്‍ അത്യാധുനിക മൈക്രോബയോളജി ലാബ് സജ്ജീകരിക്കുന്നതിനുള്ള നടപടിയും പുരോഗമിക്കുകയാണ്. ആരോഗ്യവകുപ്പ് എൻഎച്ച്എം ഫണ്ട് 1.31 കോടി രൂപ ചെലവില്‍ രണ്ടാമത്തെ നിലയും ഓപറേഷൻ തിയറ്ററും നിര്‍മിച്ചു. ഒപി ട്രാൻസ്‌ഫർമേഷന്റെ ഭാഗമായി 80 ലക്ഷം രൂപ പ്ലാൻ ഫണ്ട് വിനിയോഗിച്ച് ഒപിയും പൂര്‍ത്തിയാക്കി. ദേശീയ ആരോഗ്യദൗത്യം, തിരൂരങ്ങാടി നഗരസഭ എന്നിവയുടെ സഹകരണത്തോടെ 1.5 കോടി രൂപ ചെലവില്‍ മലിനജല സംസ്കരണത്തിന് ആധുനിക സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് (എസ്ടിപി) പൂര്‍ത്തിയാക്കി. 1,25,000 ലിറ്ററാണ് സംഭരണശേഷി. പതിനഞ്ചാം ധനകാര്യ കമീഷന്‍ ഗ്രാന്‍ഡ് ഉപയോഗിച്ച് 360 ഡിഗ്രി മെറ്റബോളിക് സെന്ററും യാഥാര്‍ഥ്യമാക്കി. വെയ്റ്റിങ് ഏരിയ, റിസപ്ഷൻ, മെഡിക്കൽ ഓഫീസറുടെ മുറി, ഡയറ്റിഷൻ മുറി, സ്റ്റാഫ് നഴ്സ് മുറി, സ്ക്രീനിങ് റൂം എന്നീ സൗകര്യങ്ങളുണ്ട്. മിതമായ നിരക്കിൽ മരുന്ന് ലഭിക്കുന്നതിന് സർക്കാരിന്റെ പദ്ധതിയായ കാരുണ്യ ഫാർമസി പ്രവർത്തനവും ആരംഭിക്കുന്നു. ദേശീയ ആരോഗ്യദൗത്യം അനുവദിച്ച 1.54 കോടി രൂപ ചെലവിലാണ് നേത്രരോഗ ഒപിയും ഓപറേഷൻ തിയറ്ററും നിര്‍മിച്ചത്. രണ്ടുനില കെട്ടിടത്തിലെ താഴത്തെ നിലയിലാണ് ഒപി, നേത്ര പരിശോധന, മെഡിക്കൽ ക്യാമ്പ് സൗകര്യം, ഐപി വാർഡ്, ഓപറേഷൻ തിയറ്റർ, പോസ്റ്റ് ഓപറേറ്റീവ് വാർഡ് എന്നിവ ഒരുക്കിയത്. നബാർഡിന്റെ 17.85 കോടി രൂപ ഉപയോഗിച്ച് പുതിയ കെട്ടിടവും നിര്‍മിക്കുന്നു. കാഷ്വാൽറ്റി, ഫാർമസി, സ്റ്റോർ, ഓപറേഷൻ തിയറ്റർ, പോസ്റ്റ് ഓപറേറ്റീവ് വാർഡ്, ലേബർ റൂം, അനസ്തീഷ്യ റൂം, ഐസിയു, പരിരക്ഷാ റൂം, ഗൈനക്, പീഡിയാട്രിക് വാർഡുകൾ, നഴ്സസ് സ്റ്റേഷൻ എന്നിവ ഈ കെട്ടിടത്തില്‍ ഒരുക്കും. സ്ഥാപനത്തെ താലൂക്ക് ആശുപത്രിയായി ഉയർത്തുകയാണ് ലക്ഷ്യം. ഇതിനുള്ള അടിസ്ഥാനസൗകര്യ വികസനത്തിന് സംസ്ഥാന സർക്കാർ 2020–21ലെ ബജറ്റില്‍ 10 കോടി രൂപ വകയിരുത്തിയിരുന്നു. പുതിയ എസ്റ്റിമേറ്റ് പ്രകാരം 12.38 കോടി രൂപ ചെലവില്‍ 8000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് പുതിയ കെട്ടിടസമുച്ചയത്തിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കിയത്. രണ്ടാംഘട്ട നിര്‍മാണവും ആരംഭിച്ചു. ഇതിനായി 10 കോടി രൂപ 2025–26ലെ സംസ്ഥാന ബജറ്റിലും ഏഴ് കോടി രൂപ നവകേരള മിഷൻ ഫണ്ടായും അനുവദിച്ചിട്ടുണ്ട്. പുതിയ ബ്ലോക്ക് നിര്‍മാണം ഉടന്‍ ആരംഭിക്കും. പഴയ ഒപി കെട്ടിടം പൊളിച്ചുമാറ്റിയാണ് ദേശീയ ആരോഗ്യദൗത്യത്തിന്റെ 1.43 കോടി രൂപയും ആലിപ്പറമ്പ് പഞ്ചായത്തിന്റെ 13 ലക്ഷം രൂപയും ഉപയോഗിച്ച് പുതിയ കെട്ടിടം നിർമിക്കുന്നത്. 2023ൽ സിഎച്ച്സിയെ ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രമാക്കി ഉയർത്താന്‍ അനുവദിച്ച 35.20 ലക്ഷം രൂപ വിനിയോഗിച്ച് ഹബ് ലാബ് നിർമാണം പൂര്‍ത്തിയാക്കി. 2022–23ൽ ഫിനാൻസ് ഗ്രാന്‍ഡ് ഇനത്തില്‍ ലഭിച്ച 27.57 ലക്ഷം രൂപ ഉപയോഗിച്ച് ലാബിലേക്ക് ഉപകരണങ്ങള്‍ വാങ്ങി. ഇതോട 16 ലാബ് പരിശോധനകള്‍മാത്രം നടന്നിടത്ത് 65 പരിശോധന നടത്താന്‍ സൗകര്യമായി. പ്രതിമാസം 360 രോഗികൾക്ക് 967 പരിശോധന നടത്തിയിടത്തുനിന്ന് 1500 രോഗികൾക്ക് 8500 പരിശോധന നടത്താന്‍ സാധിച്ചു. രാവിലെ എട്ടുമുതല്‍ പ്രവര്‍ത്തിക്കും.









0 comments