സീറ്റുണ്ട്, ആശങ്കവേണ്ട
പ്ലസ് വൺ പഠനം ഉഷാറാകും

സ്വന്തം ലേഖിക
മലപ്പുറം അർഹരായ എല്ലാ വിദ്യാർഥികൾക്കും പ്ലസ് വൺ പ്രവേശം ഉറപ്പാക്കുകയാണ് സംസ്ഥാന സർക്കാർ. സീറ്റ് വിഷയത്തിൽ ആശങ്കകളില്ലാതെ പ്രവേശന നടപടികളുമായി വിദ്യാർഥികൾക്ക് മുന്നേറാം. യിട്ടുണ്ട്. 2025–-26 അധ്യയനവർഷം യോഗ്യരായ എല്ലാവർക്കും പ്ലസ് വൺ പ്രവേശനം ഉറപ്പാക്കാൻ മാർജിനൽ സീറ്റ് വർധനയും അനുവദിച്ചിരുന്നു. ആകെ 64,040 മാർജിനൽ സീറ്റുകളാണ് അനുവദിച്ചത്. ഇതിലൂടെ ജില്ലയിൽ -12,995 സീറ്റുകളാണ് ലഭ്യമായത്. ജില്ലയിൽ 79,272 പേരാണ് വിജയിച്ചത്. ഇവിടെ 81,182 സീറ്റ് ഉപരിപഠനത്തിന് ലഭ്യമാണ്. ഐടിഐ, പോളിടെക്‌നിക്ക് ഒഴികെയുള്ള കണക്കാണിത്. ഐടിഐ– -5484 സീറ്റുകളും പോളിടെക്‌നിക്–- 880 സീറ്റുമുണ്ട്. വിഎച്ച്‌സി വിഭാഗത്തിൽ 2850 സീറ്റുകളും ലഭ്യമാണ്.









0 comments