ചക്രങ്ങളിൽ പറന്ന്

പി പി ആശിഖ്
വേങ്ങര ഉയർന്ന ശബ്‌ദങ്ങളും ബഹളവും അലോസരപ്പെടുത്തും. പിന്നെ മത്സരിക്കാനൊന്നും കഴിയില്ല. എങ്കിലും തോറ്റുകൊടുക്കാൻ ആശിഖ് തയ്യാറായില്ല. കൂടെ അധ്യാപകരും സ്‌കൂളിലെ പ്രിയപ്പെട്ടവരും ചേർന്നപ്പോൾ സംഗതി കളറായി. ഉയർന്ന ശബ്‌ദങ്ങൾക്ക് പരിഹാരമായി ഹെഡ്‌സെറ്റിൽ ഇഷ്‌ടഗാനങ്ങൾ കേട്ടു. പിന്നെ വിൽച്ചെയർ റൈസ് തുടങ്ങിയപ്പോൾ ട്രാക്കിലെത്തി. മടക്കം വിജയപുഞ്ചരിയോടെ. ചെറുകാവ് ബഡ്‌സ് സ്‌കൂളിലെ പി പി ആശിഖാണ് ഹയർ എബിലിറ്റി വിഭാഗം വിൽച്ചെയർ റേസിൽ ഒന്നാംസ്ഥാനം നേടിയത്. കഴിഞ്ഞ വർഷം സംസ്ഥാനതലത്തിലും വിജയം നേടിയിരുന്നു.









0 comments