ആത്മീയ വ്യവസായത്തിനെതിരെ സംവാദം

പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സംവാദം കെ ഇ എന്‍ ഉദ്ഘാടനംചെയ്യുന്നു
മലപ്പുറം
പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ ആത്മീയ വ്യവസായത്തിനും വര്‍ഗീയ രാഷ്ട്രീയത്തിനുമെതിരെ സംവാദം സംഘടിപ്പിച്ചു. പ്രഭാഷകന്‍ കെ ഇ എന്‍ ഉദ്ഘാടനംചെയ്തു. കോർപറേറ്റ് ആൾദൈവങ്ങളെ തൊടാൻപോലും പറ്റാത്തതരത്തില്‍ ആത്മീയ വ്യവസായം വളര്‍ന്നെന്ന് അദ്ദേഹം പറഞ്ഞു. ആത്മീയ വ്യവസായത്തിൽ മതത്തേക്കാൾ ജാതീയതയ്ക്കാണ് പ്രാധാന്യം. ഇതാണ് ഇന്ത്യൻ ഫാസിസത്തിന്റെ അടിത്തറയെന്നും കെ ഇ എന്‍ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ഡോ. ഉണ്ണി ആമപ്പാറക്കല്‍ അധ്യക്ഷനായി. സംസ്ഥാന സമിതി അംഗങ്ങളായ ബഷീർ ചുങ്കത്തറ, ഡെയ്സി മഠത്തിശേരി, ശോഭനകുമാരി, എ ശ്രീധരൻ, ജ്യോതിബോസ്, മണിലാൽ എന്നിവർ സംസാരിച്ചു. സുധാകരൻ കോട്ടക്കൽ, സുരേഷ് പുല്ലാട്ട് എന്നിവർ കവിത അവതരിപ്പിച്ചു. സംഘം ജില്ലാ സെക്രട്ടറി അസീസ് തുവ്വൂർ സ്വാഗതവും മേഖലാ സെക്രട്ടറി കെ ആർ നാൻസി നന്ദിയും പറഞ്ഞു.









0 comments