ഉറപ്പാക്കും കുട്ടികളുടെ ആരോഗ്യം

കുട്ടികളുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കാനുള്ള പദ്ധതികൾ ചർച്ച ചെയ്യാനായി കലക്ടർ വി ആർ വിനോദിന്റെ നേതൃത്വത്തിൽ ചേംബറിൽ ചേർന്ന വിവിധ വകുപ്പുകളുടെ യോഗം
മലപ്പുറം സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെയും അങ്കണവാടികളിലെയും കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് കരുത്തുപകരാൻ ആരോഗ്യവകുപ്പ്. ആര്‍ബിഎസ്‌കെ-, ആര്‍കെഎസ്‌കെ പദ്ധതി ഭാഗമായി കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിനുള്ള പദ്ധതികളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാൻ കലക്ടര്‍ വി ആര്‍ വിനോദിന്റെ അധ്യക്ഷതയില്‍ വിവിധ വകുപ്പുകളുടെ യോഗം ചേര്‍ന്നു. തിരൂര്‍ സബ്കലക്ടര്‍ ദിലീപ് കെ കൈനിക്കര, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ടി എന്‍ അനൂപ്, ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ. എന്‍ എന്‍ പമേലി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു. വിളർച്ചയ്ക്ക് എതിരെ വിഫ്‌സ് കുട്ടികളിലെ വിളര്‍ച്ച തടയാൻ നടപ്പാക്കുന്ന വിഫ്‌സ് (വീക്കിലി അയണ്‍ ആന്‍ഡ് ഫോളിക് സപ്ലിമെന്റേഷന്‍) പ്രോഗ്രാം വഴി അയണ്‍ ഗുളിക വിതരണം ചെയ്യുന്നുണ്ട്. ആറുവയസ്സുവരെയുളള കുട്ടികള്‍ക്ക് അയണ്‍ സിറപ്പ് ആഴ്ചയില്‍ രണ്ടു പ്രാവശ്യവും ആറുമുതല്‍ 10 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് നീല അയണ്‍ ഗുളികയും 10 വയസ്സുമുതല്‍ 19 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് പിങ്ക് ഗുളികയും നല്‍കുന്നു. തിങ്കളാഴ്ചകളിൽ ഉച്ചഭക്ഷണശേഷം ക്ലാസ് ടീച്ചറുടെ നേതൃത്വത്തിലാണ് ഗുളിക നല്‍കുന്നത്. പരിശോധനയുണ്ട് ആര്‍ബിഎസ്‌കെ പദ്ധതി ഭാഗമായി നവജാതശിശുക്കളില്‍ ജനനസമയത്തും ആറു വയസ്സുവരെയുള്ള കാലഘട്ടത്തില്‍ അങ്കണവാടിയിലും സര്‍ക്കാര്‍/ എയ്‌ഡഡ് സ്‌കൂളുകളിലെ ഒന്നുമുതല്‍ 12 വരെയുള്ള കുട്ടികള്‍ക്ക് സ്‌കൂളിലും ആരോഗ്യപരിശോധന നടത്തുന്നുണ്ട്. കുട്ടികളില്‍ കൂടുതലായി കാണുന്ന 30 അസുഖങ്ങളാണ് ആര്‍ബിഎസ്‌കെ പദ്ധതിയിലുള്ളത്. പിയര്‍ എഡ്യുക്കേറ്റേഴ്‌സ് സ്‌കൂളുകള്‍ വഴി ആര്‍കെഎസ്‌കെ പ്രോഗ്രാം ഭാഗമായി നടപ്പാക്കുന്ന പദ്ധതിയാണ് പിയര്‍ എഡ്യുക്കേറ്റേഴ്‌സ് പ്രോഗ്രാമും അഡോളസെന്റ് ഹെല്‍ത്ത് കൗണ്‍സലിങ്ങും. തെരഞ്ഞെടുത്ത വിദ്യാർഥികൾക്ക് ആരോഗ്യവിഷയങ്ങളില്‍ അവബോധം നല്‍കി അവരുടെ സഹായത്തോടെ കുട്ടികളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്ന പദ്ധതിയാണ് പിയര്‍ എഡ്യുക്കേറ്റേഴ്‌സ്. എട്ട്, ഒമ്പത്, പ്ലസ് വണ്‍ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളെയാണ് പിയര്‍ എഡ്യുക്കേറ്റേഴ്‌സായി തെരഞ്ഞെടുക്കുന്നത്. ട്രൈബല്‍ മൊബൈല്‍ ഹെല്‍ത്ത് ടീം ആദിവാസി മേഖലയിലെ കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിന് ആര്‍ബിഎസ്‌കെ പദ്ധതി ഭാഗമായി പ്രവര്‍ത്തിക്കുന്ന ട്രൈബല്‍ മൊബൈല്‍ ഹെല്‍ത്ത് ടീം സേവനം വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നടത്തും.









0 comments