ഒരുരൂപ നൽകിയില്ല

ബഡ്സ് സ്‌കൂളിന്റെ ബസ്‌ എംഎൽഎയുടെ പേരിലാക്കി

നാദാപുരം റോഡ്   ബഡ്സ് സ്കൂളിലെ  ബസ്

നാദാപുരം റോഡ് ബഡ്സ് സ്കൂളിലെ ബസ്

വെബ് ഡെസ്ക്

Published on Oct 11, 2025, 02:15 AM | 1 min read

ഒഞ്ചിയം ബഡ്സ് സ്‌കൂൾ ബസിലും അവകാശവാദവുമായി വടകര എംഎൽഎ. പഞ്ചായത്തിലെ ഭിന്നശേഷി വിദ്യാർഥികൾ പഠിക്കുന്ന നാദാപുരം റോഡിലെ ബഡ്സ് സ്കൂളിന് 2023–ൽ പഞ്ചായത്തിന്റ തനത് ഫണ്ട്‌ 17,87,054 രൂപ ചെലവഴിച്ച് ബസ്‌ വാങ്ങിയിരുന്നു. എന്നാൽ, ഈ ബസിന് മുകളിൽ വടകര എംഎൽഎ കെ കെ രമയുടെ 2021–22 വർഷത്തെ ആസ്തിവികസന ഫണ്ട്‌ 16, 90,000 രൂപ ചെലവഴിച്ച് വാങ്ങിയതാണെന്ന് എഴുതിയതാണ് വിവാദമായത്. ബഡ്സ് സ്‌കൂളിന് ബസ് വാങ്ങാൻ ഒരുരൂപ പോലും എംഎൽഎ ഫണ്ടിൽനിന്ന് പഞ്ചായത്തിന് ലഭിച്ചിട്ടില്ല. ആർഎംപി–യുഡിഎഫ് ഭരണസമിതിയുടെ നടപടിക്കെതിരെ സ്വന്തം അണികളിൽനിന്ന് തന്നെ വിമർശനമുയർന്നു. ഭിന്നശേഷി വിദ്യാർഥികൾക്കായി നൽകിയ ബസിന്റെ പേരിൽ നടത്തിയ കള്ളത്തരത്തിന് എംഎൽഎ കൂട്ടുനിന്നത് ശരിയായില്ലെന്ന് രക്ഷിതാക്കളും പ്രതികരിച്ചു. നിയോജക മണ്ഡലത്തിൽ കാര്യമായ വികസന പ്രവർത്തനങ്ങളൊന്നും നടത്താത്തതിലുള്ള ജാള്യം മറച്ചുവയ്‌ക്കാനാണ് ആർഎംപി ഭരണസമിതി, എംഎൽഎയുടെ പേര്‌ എഴുതിവച്ചതെന്നും തിരുത്തിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും എൽഡിഎഫ് ഒഞ്ചിയം പഞ്ചായത്ത് കൺവീനർ വി പി ഗോപാലകൃഷ്ണൻ വാർത്താക്കുറിപ്പിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home