മണ്ണ് നീക്കം ചെയ്യുന്നു
ദേശീയപാത കൂരിയാടിൽ ഗതാഗതം പുനഃസ്ഥാപിക്കൽ തുടങ്ങി

ദേശീയപാത കൂരിയാടിലെ മണ്ണ് നീക്കം ചെയ്യുന്നു
വേങ്ങര
ദേശീയപാത 66ൽ റോഡ് തകർന്ന കൂരിയാട് ഭാഗത്ത് ഗതാഗതം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി ആറുവരിപ്പാതയിലെ മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തി ആരംഭിച്ചു. പടിഞ്ഞാറ് ഭാഗത്തുള്ള സർവീസ് റോഡ് വഴി ഗതാഗതം പുനരാരംഭിക്കാനാണ് നീക്കം. സർവീസ് റോഡിന് മുകളിലുള്ള ഭാഗത്തെ കോൺക്രീറ്റ് ക്രാഷ് ഗാർഡുകൾ പൊളിച്ചുമാറ്റി മണ്ണെടുത്ത് നിരപ്പാക്കലാണ് നടക്കുന്നത്. മഴ കനക്കുന്ന സാഹചര്യം കണക്കിലെടുത്ത് കൂടുതൽ ഡ്രെയ്‌നേജ് സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഹൈവേ അടച്ചതിനെ തുടർന്ന് കോഴിക്കോട് ഭാഗത്തുനിന്ന് തൃശൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ കൊളപ്പുറത്തുനിന്ന് താഴെ കൊളപ്പുറം പനമ്പുഴക്കടവ് കൂരിയാട് വഴിയും തൃശൂർ ഭാഗത്ത് നിന്ന് വരുന്നവ കക്കാട് തിരൂരങ്ങാടി മമ്പുറം വി കെ പടി വഴി ദേശീയ പാതയിലേക്ക് പ്രവേശിക്കുന്നത്. വലിയ വാഹനങ്ങളടക്കം ഇടതടവില്ലാതെ ഈ വഴികടന്നുപോകുന്നത് ഗതാഗതതടസ്സമുണ്ടാക്കുന്നുണ്ട്.









0 comments