ലോക മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് സലീം തവനൂർ

കുറ്റിപ്പുറം
ഏഷ്യൻ മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ മികച്ച പ്രകടനവുമായി സലീം തവനൂർ ലോക മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിലേക്ക്. ചെന്നൈയിൽ നടന്ന ഏഷ്യൻ മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ 800 മീറ്റർ 2 മിനിറ്റ് 28.81 സെക്കന്‍ഡിൽ ഫിനിഷ് ചെയ്താണ് ദക്ഷിണ കൊറിയയിൽ നടക്കുന്ന വേൾഡ് മീറ്റിന് യോഗ്യത നേടിയത്. 22 ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള നാലായിരത്തിലധികം അത്‌ലറ്റുകൾ പങ്കെടുത്ത ഏഷ്യൻ ചാമ്പ്യൻഷിപ്പിന് ആദ്യമായാണ് ഇന്ത്യ ആതിഥേയത്വം വഹിച്ചത്. കഴിഞ്ഞ വർഷം ബംഗളൂരുവിൽ നടന്ന ദേശീയ മീറ്റിൽ 2 മിനിറ്റ് 33 സെക്കന്‍ഡിൽ സലീം വെങ്കല മെഡൽ നേടിയിരുന്നു. 53കാരനായ സലീം തെങ്ങുകയറ്റ തൊഴിലാളിയാണ്. ഏഷ്യൻ മീറ്റിൽ പങ്കെടുക്കാൻ വ്യാപാരി വ്യവസായി തവനൂർ യൂണിറ്റും റിലയൻ ക്ലബ് തവനൂരും നാട്ടുകാരുമാണ് സഹായിച്ചത്. ലോക മീറ്റിലേക്ക് സ്‌പോൺസർമാരുടെ സഹായമുണ്ടെങ്കിലേ പോകാൻ സാധിക്കൂ.









0 comments