ജീവനക്കാർ ആഹ്ലാദ പ്രകടനം നടത്തി

മഞ്ചേരി മെഡിക്കൽ കോളേജിനുമുന്നിൽ ജീവനക്കാർ നടത്തിയ ആഹ്ലാദ പ്രകടനം എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി വി കെ രാജേഷ് ഉദ്ഘാടനംചെയ്യുന്നു
മഞ്ചേരി
ആരോഗ്യ വിദ്യാഭ്യാസ വകുപ്പിനുകീഴിലുള്ള വിവിധ സ്ഥാപനങ്ങളിലേക്കും ആരോഗ്യവകുപ്പിലേക്കും തസ്‌തികകൾ സൃഷ്ടിച്ച സർക്കാർ ഉത്തരവിൽ ആഹ്ലാദം പ്രകടിപ്പിച്ച് എൻജിഒ യൂണിയന്റെയും കെജിഒഎയുടെയും നേതൃത്വത്തിൽ ജീവനക്കാർ മഞ്ചേരി മെഡിക്കൽ കോളേജിനുമുന്നിൽ പ്രകടനം നടത്തി. 22 പ്രൊഫസർ, 22 അസോസിയേറ്റ് പ്രൊഫസർ തസ്‌തികകളും ആരോഗ്യവകുപ്പിൽ 202 തസ്‌തികകളുമാണ് അനുവദിച്ചത്. പ്രകടനം എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി വി കെ രാജേഷ് ഉദ്ഘാടനംചെയ്തു. എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് എൻ കെ ശിവശങ്കരൻ അധ്യക്ഷനായി. യൂണിയൻ ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ കെ ഉമേഷ്, കെ ജിതേഷ് കുമാർ, ഏരിയാ സെക്രട്ടറി കെ ദീപ, കെജിഒഎ ഏരിയാ ട്രഷറർ കെ സുധിരാജ് എന്നിവർ സംസാരിച്ചു. ഷാജിത അറ്റാശ്ശേരി, ജിഷ പുന്നകുഴി, സന്തോഷ് ഇല്ലിക്കൽ, മുഹമ്മദ് ഹാരിസ് എന്നിവർ നേതൃത്വം നൽകി.









0 comments