കഞ്ചാവ് കടത്ത്
തമിഴ്‌നാട് സ്വദേശിക്ക് 5 വര്‍ഷം തടവ്

മഞ്ചേരി
കഞ്ചാവ് കടത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിക്ക് അഞ്ച് വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ. മധുര തിരുമംകുളം പാറപ്പെട്ടി സിക്കാഊറണി ശിവനെ (52)യാണ് മഞ്ചേരി എന്‍ഡിപിഎസ് കോടതി ജഡ്ജി ടി ജി വര്‍ഗീസ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷത്തെ അധിക തടവ് അനുഭവിക്കണം. 2017 മാര്‍ച്ച് ഒന്നിനാണ് കേസിനാസ്പദമായ സംഭവം. എംഇഎസ് കോളേജ് പരിസരത്തെ കുരിശുപള്ളിക്കുസമീപത്തുനിന്നാണ് കൊളത്തൂര്‍ പൊലീസ് പ്രതിയെ പിടികൂടിയത്. വില്‍പ്പനക്കായി കൊണ്ടുവന്ന 5.9 കിലോ കഞ്ചാവാണ് ഇയാളില്‍നിന്ന് പിടിച്ചെടുത്തത്. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി സുരേഷ് ഹാജരായി. പെരിന്തല്‍മണ്ണ ഇന്‍സ്‌പെക്ടറായിരുന്ന സാജി കെ എബ്രഹാമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.









0 comments