നല്ല നിലമ്പൂര്‍ കാലം

നിലമ്പൂര്‍ നഗരസഭ മയ്യന്താനിയില്‍ നിര്‍മിച്ച പകല്‍വീട്
സ്വന്തം ലേഖകൻ
നിലമ്പൂര്‍
രണ്ട് പതിറ്റാണ്ട് കാലത്തെ യുഡിഎഫ് ഭരണസമിതിയുടെ വികസന മുരടിപ്പിന് അറുതിവരുത്തിയാണ് നിലമ്പൂര്‍ നഗരസഭയില്‍ 2020ല്‍ എല്‍ഡിഎഫ് അധികാരത്തിലേറിയത്. പഞ്ചായത്ത് രാജ് ആക്ട് വന്നശേഷം 1995മുതല്‍ അഞ്ചുവര്‍ഷം എല്‍ഡിഎഫ് ഭരണസമിതിയായിരുന്നു നിലമ്പൂര്‍ പഞ്ചായത്ത് ഭരിച്ചത്. 2000മുതല്‍ 2010വരെ പഞ്ചായത്ത് യുഡിഎഫിനായി. 2010ലാണ് നഗരസഭയായി ഉയര്‍ത്തിയത്. തുടര്‍ന്നുള്ള പത്ത് വര്‍ഷവും യുഡിഎഫ് ഭരണമായിരുന്നു. 2020ലാണ് എല്‍ഡിഎഫിന് ആദ്യമായി നഗരസഭാ ഭരണം കിട്ടിയത്. 33ല്‍ 24 സീറ്റും നേടി കോണ്‍ഗ്രസിന്റെ കുത്തക തകര്‍ത്തു. മുസ്ലിംലീഗിന് നഗരസഭയിൽ ഒരു അംഗംപോലുമില്ല. ലീഗിന് ഒരു നഗരസഭയിൽ പ്രാതിനിധ്യമില്ലാതെ പോകുന്നതും ജില്ലയിലാദ്യം. മത്സരിച്ച ഒമ്പത് സീറ്റിലും ലീഗ് തോറ്റു. രണ്ടിടത്ത് മൂന്നാമതായി. മുന്‍വര്‍ഷം ഒമ്പത് സീറ്റുണ്ടായിരുന്നിടത്താണ് "സംപൂജ്യരായത്'. കോണ്‍ഗ്രസ് ഒമ്പത് സീറ്റിലൊതുങ്ങി. സിപിഐ എമ്മിലെ മാട്ടുമ്മല്‍ സലീം നഗരസഭാ ചെയര്‍മാനായി. അഞ്ച് വര്‍ഷത്തിനിടെ നഗരസഭയില്‍ നടപ്പാക്കിയ ക്ഷേമ–വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ സാക്ഷിയാണ്. അടിസ്ഥാന വികസനം ഉറപ്പുവരുത്തി. വയോജനങ്ങള്‍, കിടപ്പുരോഗികള്‍, ഭിന്നശേഷിക്കാര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ക്കായി പ്രത്യേക പദ്ധതികള്‍ നടപ്പാക്കി. കുടിവെള്ളം, റോഡ് നവീകരണം, തെരുവുവിളക്ക് എന്നിവ ഉറപ്പാക്കി. യുനെസ്‌കോ ലേണിങ് സിറ്റി അംഗീകാരം, മികച്ച വയോജന ക്ഷേമത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ്, മികച്ച ഭിന്നശേഷി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ്, മുമ്മുള്ളി കുടുംബാരോഗ്യ കേന്ദ്രത്തിന് മികച്ച ആരോഗ്യ സേവനത്തിനുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അവാര്‍ഡ്, നിലമ്പൂര്‍ ആയുര്‍വേദ ആശുപത്രിക്ക് മികച്ച ആരോഗ്യ സേവനത്തിനുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അവാര്‍ഡ്, സംരംഭങ്ങളിലൂടെ കൂടുതല്‍ തൊഴില്‍ സൃഷ്ടിച്ച നഗരസഭയ്ക്കുള്ള വ്യവസായ വകുപ്പ് അവാര്‍ഡ്, മുഴുവന്‍ കുടുംബങ്ങള്‍ക്കും കോവിഡ് ആദ്യ ഡോസ് നല്‍കിയ ജില്ലയിലെ ആദ്യ നഗരസഭയ്ക്കുള്ള അംഗീകാരം എന്നിവയും ലഭിച്ചു.
പ്രധാന നേട്ടങ്ങള്‍
• നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ജെറിയാട്രിക് വാര്‍ഡ് • വയോജനങ്ങള്‍ക്കായി പകല്‍വീട് • ഭിന്നശേഷിക്കാര്‍ക്ക് യുഡിഐഡി കാര്‍ഡ് നടപ്പാക്കി • ഭിന്നശേഷി കുടുംബങ്ങള്‍ക്ക് 22 വീടുകള്‍ നിര്‍മിച്ചു • 24 അങ്കണവാടികള്‍ സ്മാര്‍ട്ടാക്കി • ലൈഫ് ഭവന പദ്ധതിയില്‍ 717 വീടുകള്‍ പൂര്‍ത്തിയാക്കി • മൂന്ന് പുതിയ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററുകള്‍ ആരംഭിച്ചു • അജൈവമാലിന്യ ശേഖരണം 100 ശതമാനം ഉറപ്പാക്കി • രണ്ട് ടേക്ക് എ ബ്രേക്ക് സ്ഥാപിച്ചു • തൊഴില്‍ മേളയില്‍ 117 പേര്‍ക്ക് ജോലി • വ്യവസായ വകുപ്പ് വഴി 713 സംരംഭങ്ങള്‍ തുടങ്ങി സര്‍ക്കാര്‍ കൈത്താങ്ങ് • നിലന്പൂര്‍ ബൈപ്പാസിന് സ്ഥലം നല്‍കിയവര്‍ക്ക് ൫൫ കോടി • മാനവേദന്‍ സ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തി • മാനവേദനില്‍ സിന്തറ്റിക് ട്രാക്കോടുകൂടിയ സ്റ്റേഡിയം • മിനി സിവില്‍ സ്റ്റേഷന്‍ യാഥാര്‍ഥ്യമാക്കി • മലയോര ഹൈവേ നിര്‍മാണം • നിലന്പൂര്‍ റെയില്‍വേ അടിപ്പാത നിര്‍മാണം പൂര്‍ത്തിയാക്കി
കക്ഷിനില
ആകെ സീറ്റ്: 33 സിപിഐ എം: 17 സിപിഐ: 3 കേരള കോണ്‍ഗ്രസ് എം: 1 ഐഎന്‍എല്‍: 1 കോണ്‍ഗ്രസ്: 9 ബിജെപി: 1 ജനതാദള്‍ എസ്: 1 (തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് കാലുമാറി)









0 comments