വികസനം 
വോട്ടാകും

a
വെബ് ഡെസ്ക്

Published on Nov 12, 2025, 12:24 AM | 1 min read



a
ദ്ദേശ തെരഞ്ഞെടുപ്പിന്‌ എൽഡിഎഫ്‌ സജ്ജമാണ്‌. മുന്നണി ചർച്ചകൾ പൂർത്തിയായി. പലയിടത്തും സ്ഥാനാർഥി പ്രഖ്യാപനത്തിലേക്ക്‌ കടന്നു. ജില്ലാ പഞ്ചായത്ത്‌ ഡിവിഷനിലേക്കുള്ള മുന്നണി ചർച്ച പൂർത്തിയായി. സിപിഐ എം സ്ഥാനാർഥികൾക്ക്‌ 13ന്‌ ചേരുന്ന ജില്ലാ സെക്രട്ടിയറ്റ്‌ അംഗീകാരം നൽകും. അതിനുശേഷം സ്ഥാനാർഥികളെ പ്രഖ്യാപിക്കും. കെട്ടുറപ്പോടെയാണ്‌ എൽഡിഎഫ്‌ പോരാട്ടം. സർക്കാർ നടപ്പാക്കിയ വികസന നേട്ടങ്ങൾ മുൻനിർത്തിയാണ്‌ എൽഡിഎഫ്‌ തെരഞ്ഞടുപ്പിനെ നേരിടുന്നത്‌. ജില്ലയുടെ മുഖഛായ മാറ്റിയ നിരവധി വികസന പ്രവർത്തനങ്ങൾ കഴിഞ്ഞ ഒമ്പതുവർഷത്തിനിടെ പൂര്‍ത്തിയാക്കി. യുഡിഎഫ്‌ ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിൽവരെ സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ പ്രകടമാണ്‌. കിഫ്‌ബിയിൽ കോടിക്കണക്കിന്‌ രൂപയുടെ വികസന പ്രവർത്തനങ്ങളാണ്‌ ഗ്രാമങ്ങളിൽപോലും നടന്നത്‌. എൽഡിഎഫ്‌ സർക്കാരിന്റെ വികസന നേട്ടങ്ങൾ മറികടക്കാൻ വർഗീയശക്തികളെ കൂട്ടുപിടിക്കുകയാണ്‌ യുഡിഎഫ്‌. മതതീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുടെ വെൽഫെയർ പാർടിയുമായി പലയിടത്തും ഇതിനകം യുഡിഎഫ്‌ സഖ്യമായി. പലയിടത്തും കോൺഗ്രസിനെ അവഗണിച്ചാണ്‌ ലീഗ്‌– ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ട്‌. രാജ്യത്ത്‌ മതനിരപേക്ഷത കടുത്ത വെല്ലുവിളി നേരിടുമ്പോൾ പ്രതീക്ഷയുടെ പച്ചത്തുരുത്തായി കേരളം അവശേഷിക്കുന്നത്‌ ഇടതുപക്ഷ ഭരണംകൊണ്ടാണ്‌. എല്ലാ വിധ വർഗീയ പിന്തിരിപ്പൻ ശക്തികളെയും നേരിട്ടാണ്‌ ഇടതുപക്ഷ ജനാധിപത്യമുന്നണി ജനങ്ങളെ അണിനിരത്തി മുന്നേറുന്നത്‌. വികസനത്തിലും മതസാഹോദര്യത്തിലും ഉ‍ൗന്നി നാടിനെ മുന്നോട്ട്‌ നയിക്കാൻ ജനങ്ങൾ ഇടതുപക്ഷത്തെയാണ്‌ പ്രതീക്ഷയോടെ കാണുന്നതെന്നത്‌ തെരഞ്ഞെടുപ്പ്‌ തെളിയിക്കും.
വി പി അനിൽ
സിപിഐ എം ജില്ലാ സെക്രട്ടറി



deshabhimani section

Related News

View More
0 comments
Sort by

Home