ഷെങ്കൻ വിസയും ജോലിയും 
വാഗ്ദാനംചെയ്ത് തട്ടിപ്പ്; പ്രതി റിമാൻഡിൽ

a
വെബ് ഡെസ്ക്

Published on Nov 13, 2025, 12:15 AM | 1 min read

പെരിന്തൽമണ്ണ

ഷെങ്കൻ വിസയും ജോലിയും വാഗ്ദാനംചെയ്ത് വൻതുക തട്ടിയ യുവാവ്‌ അറസ്റ്റിൽ. ചെർപ്പുളശേരി കാറൽമണ്ണ പകലകം റിവർ റിസോർട് റോഡ് 29-ാം മൈൽ കുന്നത്തൊടി ഹുസൈനെ (34)യാണ് പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. പെരിന്തൽമണ്ണ വലിയങ്ങാടിയിൽ ആക്സിസ് ബാങ്കിനുസമീപം കിഴിശേരി ബിൽഡിങ്ങിൽ അനധികൃതമായി പ്രവർത്തിക്കുന്ന മിർസ ഇന്റർനാഷണൽ ഓവർസീസ് കൺസൾട്ടന്റ്‌സ്‌ ഏജൻസിയുടെ മാനേജിങ് ഡയറക്ട‌റാണ് ഹുസൈൻ. ജർമനി, ഓസ്ട്രിയ, ബെൽജിയം, ബൾഗേറിയ തുടങ്ങിയ ഷെങ്കൻ രാജ്യങ്ങളിൽ സഞ്ചരിക്കാൻ വിസയും തൊഴിൽവിസയും വാഗ്ദാനംചെയ്തായിരുന്നു തട്ടിപ്പ്. പലരിൽനിന്നായി ഒന്നരക്കോടി രൂപയാണ് ഇയാൾ കൈക്കലാക്കിയത്. ബാങ്ക് അക്കൗണ്ട് വഴിയും ജി പേ അടക്കുള്ള ഓൺലൈൻ ട്രാൻസാക്‌ഷൻ മുഖേനയുമാണ് പണം കൈവശപ്പെടുത്തിയത്. മിർസ ഏജൻസിയുടെ പെരിന്തൽമണ്ണ ഫെഡറൽ ബാങ്കിലെ അക്ക‍ൗണ്ടിലേക്ക് പണം അയപ്പിച്ചശേഷം പ്രതി തുക കൈപ്പറ്റി സ്വന്തം പേരിൽ ഭൂമി വാങ്ങിച്ചു. പണം നൽകിയവർക്ക് വിസ നൽകാതെയും പണം മടക്കിനൽകാതെയും വഞ്ചിച്ചെന്നാണ് പരാതി. പ്രതിയെ റിമാൻഡ്‌ ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Home