കരിപ്പൂരിൽ 23 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയിൽ

കരിപ്പൂരിൽ പിടികൂടിയ ഹൈബ്രിഡ് കഞ്ചാവ്
കരിപ്പൂർ
കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 23.429 കിലോ ഹൈബ്രിഡ് കഞ്ചാവ് എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. 23.42 കോടി വിലവരുന്നതാണ് കഞ്ചാവ്. സംഭവത്തിൽ ദുബായിൽനിന്നെത്തിയ കണ്ണൂർ പയ്യന്നൂർ തായിങ്കേരി എം ടി പി വീട്ടിൽ മഷൂദ ഷുഹൈബി (30)നെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.
ഇത്തിഹാദ് എയർലൈൻസിന്റെ വിമാനത്തിൽ ബാങ്കോങ്ങിൽനിന്ന് ദുബായ് വഴിയാണ് ഇവർ കരിപ്പൂരിലെത്തിയത്. രഹസ്യവിവരത്തെ തുടർന്ന് വിമാനത്താവളത്തിൽ കാത്തിരുന്ന കസ്റ്റംസ് വിഭാഗം ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പരിശോധനയിൽ ബാഗേജിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെടുത്തു. ഇവർ കഞ്ചാവ് വാഹകമാത്രമാണെന്ന് കസ്റ്റംസ് പറയുന്നു.









0 comments