കേരളപ്പിറവിക്കുമുമ്പ്‌ ചെങ്കൊടി പാറിയ നാട്‌

a

പി ടി ഭാസ്കരപ്പണിക്കർ

avatar
സി പ്രജോഷ്‌ കുമാർ

Published on Nov 12, 2025, 12:18 AM | 1 min read

മലപ്പുറം

കേരളപ്പിറവിക്കുമുമ്പ്‌ തെരഞ്ഞെടുപ്പിൽ ചെങ്കൊടി പാറിച്ച ചരിത്രമുണ്ട്‌ മലബാറിലെ കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തിന്‌. 1954ൽ മലബാർ ഡിസ്‌ട്രിക്ട്‌ ബോർഡ്‌ തെരഞ്ഞെടുപ്പിലാണ്‌ കമ്യൂണിസ്‌റ്റ്‌ പാർടി സ്ഥാനാർഥിയായി പി ടി ഭാസ്‌കരപ്പണിക്കർ ജയിച്ചത്‌. 34ാം വയസിൽ ബോർഡ്‌ ചെയർമാനായി. കേരളത്തിൽ ജനകീയാസൂത്രണത്തിന്‌ വിത്തുപാകിയ ഭരണാധികാരിയായിരുന്നു പണിക്കർ. വിദ്യാഭ്യാസരംഗത്തും ഗതാഗത രംഗത്തും കേരളം പുതിയ മാതൃകകൾ തീർത്തു. ഇന്നത്തെ കേരളത്തിന്റെ ആറ് ജില്ലയോളം വലിപ്പമുള്ള ഒന്നായിരുന്നു മദ്രാസ് സംസ്ഥാനത്തെ മലബാർ ജില്ല. 1956ൽ കേരളം രൂപീകരിക്കപ്പെടുന്നതിനുമുമ്പുള്ള അവസാന മലബാർ ഡിസ്‌ട്രിക്ട് ബോർഡിന്റെ ചെയർമാനായിരുന്നു പണിക്കർ. വിദ്യാഭ്യാസ രംഗത്ത്‌ വിപ്ലവകരമായ മാറ്റമാണ്‌ അദ്ദേഹം കൊണ്ടുവന്നത്‌. നാട്ടിലാകെ എകാധ്യാപക വിദ്യാലയങ്ങളും എലിമെന്ററി സ്‌കൂളുകളും തുടങ്ങിയത്‌ ഇക്കാലത്താണ്‌. സ്‌കൂളിലേക്കുള്ള വഴിയും നാട്ടുകാരുടെ കൂട്ടായ ശ്രമത്തിൽ വെട്ടിയുണ്ടാക്കി. രാഷ്ട്രീയ പ്രവർത്തനത്തിന്റെ അതേവരെ പരിചിതമല്ലാത്ത സാമൂഹിക സാധ്യതകളാണ് പി ടി ബി വളർത്തിയെടുത്തത്. നൂറുകണക്കിന് ഏകാധ്യാപക വിദ്യാലയങ്ങൾ തുടങ്ങി. പാലക്കാട്‌ തസ്രാക്കിലെ ഏകാധ്യാപക വിദ്യാലയം മലബാർ ബോർഡിലെ പി ടി ബിയുടെ പദ്ധതിയുടെ ഭാഗമായിരുന്നു. ഇ എം എസ്‌ സർക്കാരിലെ വിദ്യാഭ്യാസ മന്ത്രി ജോസഫ്‌ മുണ്ടശ്ശേരിയുടെ പ്രൈവറ്റ് സെക്രട്ടറി എന്ന നിലയിൽ വിദ്യാഭ്യാസ ബില്ലിന് രൂപംകൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. അധികാര വികേന്ദ്രീകരണം ഉൾപ്പെടെ തുടർന്ന്‌ വന്ന കമ്യൂണിസ്‌റ്റ്‌ സർക്കാരുകൾക്ക്‌ വഴിതെളിച്ചത്‌ മലബാർ ഡിസ്‌ട്രിക്ട്‌ ബോർഡിൽ പി ടി ബി നടപ്പാക്കിയ നയപരിപാടികളായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home