അമരമ്പലം കുടുംബശ്രീ ഐഎസ്ഒ അംഗീകാരത്തിലേക്ക്

പൂക്കോട്ടുംപാടം അമരമ്പലം പഞ്ചായത്ത് കുടുംബശ്രീ മോഡൽ സിഡിഎസിന് ഗുണമേൻമാ സേവനങ്ങൾക്കുള്ള അന്താരാഷ്ട്ര അംഗീകാരമായ ഐഎസ്ഒ 9001 -2015 ശുപാർശ.
പൂക്കോട്ടുംപാടം
അമരമ്പലം പഞ്ചായത്ത് കുടുംബശ്രീ മോഡൽ സിഡിഎസിന് ഗുണമേൻമാ സേവനങ്ങൾക്കുള്ള അന്താരാഷ്ട്ര അംഗീകാരമായ ഐഎസ്ഒ 9001 -2015 ശുപാർശ. അയൽക്കൂട്ട അംഗങ്ങൾക്കും പൊതുജനങ്ങൾക്കും വിശ്വാസ്യവും സംതൃപ്തികരമായ സേവനങ്ങൾ നൽകുക, ഫലപ്രദമായ പരാതി പരിഹാര സംവിധാനമൊരുക്കുക, യഥാസമയം സേവനങ്ങൾ ലഭ്യമാക്കുക, കുറവുകൾ കണ്ടെത്തി യഥാസമയം പരിഹരിക്കാൻ ശ്രമിക്കുക, കാര്യക്ഷമമായ പ്രവർത്തനങ്ങൾ നടപ്പാക്കുക, ഗുണനിലവാര സേവനങ്ങൾ കാലാനുസൃതമായി പരിഷ്കരിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ നടപ്പാക്കിയതിനാണ് അമരമ്പലം സിഡിഎസിന് ഐഎസ്ഒ അംഗീകാരത്തിനായി പരിഗണിച്ചത്. പരിശോധനകൾ അധികൃതർ പൂർത്തീകരിച്ചു. വരും ദിവസം ഔദ്യോഗിക പ്രഖ്യാപനമുണ്ടാവും.









0 comments