6 കാട്ടുപന്നികളെ വെടിവച്ചുകൊന്നു

മഞ്ചേരി
കർഷകരുടെ വിളകൾ വ്യാപകമായി നശിപ്പിക്കുന്നത് പതിവായതോടെ കാട്ടുപന്നികളെ വെടിവച്ചുകൊന്നു. പുല്ലൂരിലാണ് പന്നിവേട്ട നടത്തിയത്. വേട്ടനായ്ക്കളുടെ സഹായത്തോടെ ചെമ്മരം, വെള്ളപ്പാറക്കുന്ന് പ്രദേശത്തുനിന്ന് ചെറുതും വലുതുമായ ആറ് കാട്ടുപന്നികളെ കൊന്നു. കൃഷി നശിപ്പിക്കുന്നതിനുപുറമെ ഒട്ടേറെ കർഷകർക്കും പന്നിയാക്രമണത്തില്‍ ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഡിഎഫ്ഒയുടെ എം പാനല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും അംഗീകൃത തോക്ക് ലൈസൻസുള്ള കെ വി ഇല്യാസ് ബാബു ആനക്കയം, ഉമ്മർ കെ കിഴക്കുംപറമ്പ് എന്നിവരുടെ നേതൃത്വത്തിലാണ് വേട്ട നടത്തിയത്.









0 comments