മിന്നല്‍ പരിശോധന; പഴകിയ ഭക്ഷണം പിടികൂടി

a
avatar
സ്വന്തം ലേഖകൻ

Published on Sep 03, 2025, 12:36 AM | 1 min read

മലപ്പുറം

നഗരസഭാ പരിധിയിലെ കാറ്ററിങ് യൂണിറ്റുകളിലും മറ്റു ഭക്ഷണ വിൽപ്പനശാലകളിലും നഗരസഭ പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് എന്‍വയോണ്‍മെന്റ് മാനേജ്‌മെന്റ് വിഭാഗം നടത്തിയ പരിശോധനയില്‍ ശുചിത്വ നിലവാരം ഇല്ലാത്ത ഭക്ഷണവിഭവങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. ചൊവ്വ പുലര്‍ച്ചെ നടന്ന പരിശോധനയിൽ ഭക്ഷ്യയോഗ്യമല്ലാത്ത അച്ചാറുകള്‍, കറിക്കൂട്ടുകള്‍, ഇറച്ചി വിഭവങ്ങള്‍ എന്നിവയാണ് പിടിച്ചെടുത്തത്. ഓണ ഡ്രൈവിന്റെ ഭാഗമായി കോട്ടക്കുന്ന്, കിഴക്കേത്തല, മുണ്ടുപറമ്പ് പ്രദേശങ്ങളിലെ പ്രധാന കാറ്ററിങ്‌ യൂണിറ്റുകളില്‍

ഭക്ഷണപദാര്‍ഥങ്ങള്‍ ശുചിത്വമില്ലാത്തിടങ്ങളില്‍ പ്രാണികളും ജീവികളും എത്തും വിധം തുറന്നുവയ്‌ക്കുക, പാകം ചെയ്യുന്നതിനുള്ള സാധനസാമഗ്രികള്‍ സ്റ്റോര്‍ റൂം സംവിധാനം ഇല്ലാതെ അലക്ഷ്യമായി സൂക്ഷിക്കുക, ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഇല്ലാതിരിക്കുക, മാലിന്യം സൂക്ഷിക്കുന്നതിനിടത്തുതന്നെ ഭക്ഷണപദാര്‍ഥങ്ങള്‍ സൂക്ഷിക്കുക, മലിനജലം സംസ്‌കരിക്കുന്നതിന് മതിയായ സൗകര്യമില്ലാതിരിക്കുക, ലൈസന്‍സ് അനുമതിയില്ലാതെ പ്രവര്‍ത്തിക്കുക തുടങ്ങിയവയാണ് കണ്ടെത്തിയത്‌. പരിശോധനയ്ക്ക് ക്ലീന്‍സിറ്റി മാനേജര്‍ കെ മധുസൂദനന്‍, സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എം ഗോപകുമാര്‍, സി കെ മുഹമ്മദ് ഹനീഫ എന്നിവരും പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി കെ മുനീര്‍, പി പി അനുകൂല്‍ എന്നിവരും നേതൃത്വം നല്‍കി.



deshabhimani section

Related News

View More
0 comments
Sort by

Home