2 മാസത്തിനിടെ 41.60 കോടിയുടെ പദ്ധതി
ആരോഗ്യക്കുതിപ്പ്

മലപ്പുറം
ജില്ലയിൽ ആരോഗ്യ രംഗത്ത് രണ്ട് മാസത്തിനിടെ നടപ്പാക്കിയത് 41.60 കോടി രൂപയുടെ 54 പദ്ധതികള്‍. ഒക്ടോബർ, നവംബർ മാസങ്ങളിലാണ് ഇവ നാടിന് സമര്‍പ്പിച്ചത്. ആദിവാസി മേഖലയായ ഊർങ്ങാട്ടിരി, നിലമ്പൂർ എന്നിവിടങ്ങളിലും നഗരമേഖലയായ വളാഞ്ചേരിയിലും പദ്ധതികൾ നടപ്പാക്കി. പതിനഞ്ചാം ധനകാര്യ കമീഷൻ ഹെൽത്ത് ഗ്രാൻഡ്, എൻഎച്ച്എം, എംഎൽഎ ഫണ്ട്, എൽഎസ്ജിഡി ഫണ്ട്, ആരോഗ്യവകുപ്പ് പ്ലാൻ ഫണ്ട് തുടങ്ങിയവയാണ് വിനിയോഗിച്ചത്. ഉദ്ഘാടനം കഴിഞ്ഞ പദ്ധതികളില്‍ 35 എണ്ണം ജനകീയാരോഗ്യകേന്ദ്രങ്ങളാണ്. ഇതിൽ 32 പുതിയ കെട്ടിടങ്ങളുണ്ട്. നിലമ്പൂർ ജില്ലാ ആശുപത്രിയിൽ 2.75 കോടിയുടെയും പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ 1.80 കോടിയുടെയും വണ്ടൂർ താലൂക്കാശുപത്രിയിൽ 1.20 കോടി രൂപയുടെയും മലിനജല ശുദ്ധീകരണ പ്ലാന്റ്, എടവണ്ണ ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രത്തിന്റെ 5.75 കോടിയുടെ പുതിയ കെട്ടിടം, പെരുവള്ളൂർ ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രത്തിലെ രണ്ട് കോടിയുടെ കെട്ടിടത്തിന്റെ ശിലാസ്ഥാപനം എന്നിവയും ഇതില്‍ ഉൾപ്പെടും.









0 comments