ഞാനാ ഫസ്റ്റടിച്ചത്, ഗിഫ്‌റ്റ് റെഡിയല്ലേ

ടി നിഹാല
വേങ്ങര
‘ഹലോ കേൾക്കുന്നുണ്ടോ. ഞാനാ ഫസ്റ്റടിച്ചത്. ഗിഫ്‌റ്റ് റെഡിയല്ലേ’ – ഓടി കീഴടക്കിയ വേഗവും ദൂരവും നിഹാല ആദ്യം പങ്കുവച്ചത് പ്രതിശ്രുത വരൻ അൻഷാദിനോടാണ്. മത്സരം കാണാൻവരുമെന്ന് പറഞ്ഞെങ്കിലും എത്താൻ കഴിഞ്ഞില്ല. എങ്കിലും വിജയം അറിയിക്കണമന്ന് പറഞ്ഞിരുന്നു. ആ വാക്ക് നിഹാല പാലിച്ചു. നവംബർ 16നാണ് ഇരുവരുടെയും വിവാഹം. സീനിയർ വിഭാഗം (പെൺ) 100 മീറ്റർ ഓട്ടത്തിലാണ് നിഹാല മുന്നേറിയത്. വേങ്ങൂർ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു പഠനം പൂർത്തിയാക്കിയ ശേഷമാണ് നിഹാല മേലാറ്റൂർ ബഡ്‌സ് റിഹാബിലിറ്റേഷൻ സെന്ററിലെത്തുന്നത്. കായികമേളകളിൽ സജീവമാണ്. കഴിഞ്ഞവർഷം സംസ്ഥാനതല കായികമേളയിലും ഓട്ടമത്സരത്തിലും ഒന്നാംസ്ഥാനം നേടിയിരുന്നു. ചിത്രരചനയിലും മികവേറെ.









0 comments