യാത്രകളിൽ തെളിയുന്ന വരകൾ

a

ശ്രീകുമാർ വരച്ച നേപ്പാളിലെ 
ഗ്രാമ കാഴ്‌ചകൾ

avatar
സ്വന്തം ലേഖകൻ

Published on Oct 06, 2025, 12:43 AM | 1 min read

മഞ്ചേരി

യാത്രകൾ ക്യാമറയിലാക്കുന്നത്‌ ഒരു പതിവാണ്‌. എന്നാൽ യാത്രയിലെ പ്രിയപ്പെട്ട നിമിഷങ്ങൾ പെൻസിൽകൊണ്ട് ഒപ്പിയെടുത്ത്‌ ശ്രദ്ധനേടുകയാണ്‌ ഊർങ്ങാട്ടിരി പഞ്ചായത്തിലെ ഹെഡ് ക്ലാർക്ക്‌ ശ്രീകുമാർ മാവൂർ. രാജ്യത്തിനകത്തും പുറത്തുമായി നടത്തിയ യാത്രകൾ ശ്രീകുമാറിന്റെ കാൻവാസ് നിറയ്ക്കുന്ന കഥകളാണ്. ഓരോ സ്ഥലത്തേയും പ്രകൃതി, മനുഷ്യർ, ക്ഷേത്രങ്ങൾ, നഗരങ്ങൾ, സംസ്കാരം, ഭക്ഷണം എന്നിവയെല്ലാം ശ്രീകുമാറിന്റെ വരകളിൽ നിറയും. നേപ്പാളിലെ പ്രക്ഷോഭങ്ങൾക്ക് തൊട്ടു മുമ്പ്‌ അവിടുത്തെ ജീവിതത്തിന്റെ തുടിപ്പ് കാൻവാസുകളിലാക്കി. മണിപ്പൂരിലെ വേദന നിറഞ്ഞ കാലഘട്ടവും രേഖപ്പെടുത്തി.

നേപ്പാളിൽ – മലനിരകളുടെയും അങ്ങാടികളുടെയും ഗ്രാമീണ ജീവിതത്തിന്റെയും നിറങ്ങൾ, കാശിയിൽ – ആഴമുള്ള ആത്മീയ ദൃശ്യങ്ങളും ചരിത്രത്തിന്റെ ഭാരം ചുമക്കുന്ന ഗംഗയും, മണിപ്പൂരിൽ – സംഘർഷത്തിനിടയിലെ സാധാരണ ജനങ്ങളുടെ ജീവിതക്കാഴ്ചകൾ തുടങ്ങിയവ ശ്രീകുമാറിന്റെ ചിത്രങ്ങളിൽ പുതുജീവിതം നേടുന്നു.

കോഴിക്കോട് ജില്ലയിലെ മാവൂർ സ്വദേശിയായ ശ്രീകുമാർ മാവൂരിൽനിന്നാണ് യാത്ര തുടങ്ങിയത്. യൂണിവേഴ്‌സൽ ആർട്സ്‌ സ്‌കൂളിലും മാഹി മലയാള കലാഗ്രാമത്തിലും മൈസൂരുവിലുമായി ചിത്രകലാ പരിശീലനം. താൻ കാണുന്ന ലോകത്തെ അതുപോലെ പകർത്തും. അത് കാഴ്ചക്കാരിലേക്ക് എത്തിച്ച് ചിത്രകലയെ കൂടുതൽ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ യാത്ര.

മഴ വരുന്നത്, ദൈവത്തിന്റെ നിറം എന്നീ കവിതാ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചുട്ടുണ്ട്.


a ശ്രീകുമാർ



deshabhimani section

Related News

View More
0 comments
Sort by

Home