ചികിത്സയ്‌ക്ക് വേണം 18 ലക്ഷം കൂടി
കൈകോർക്കാം സാന്ദ്രയ്‌ക്കായി

വളാഞ്ചേരി
രക്താർബുദം ബാധിച്ച് ചികിത്സയിലുള്ള സാന്ദ്രയ്‌ക്കായി നാട് കൈകോർക്കുന്നു. എടയൂർ പഞ്ചായത്ത് 14–-ാം വാർഡ് വായനശാലയിലെ വലിയവീട്ടിൽ വേലായുധന്റെ (കുഞ്ഞുട്ടൻ) മകൾ സാന്ദ്ര (21) ആണ് ചികിത്സയിലുള്ളത്. ആറ് മാസമായി തിരുവനന്തപുരം റീജണൽ ക്യാൻസർ സെന്ററിൽ ചികിത്സയിലാണ്. അടിയന്തര മജ്ജ മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയ നടത്തണമെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. ചികിത്സയ്‌ക്കും മറ്റുമായി ഏകദേശം 35 ലക്ഷത്തോളം രൂപ വരുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്. ഇരുപത് ദിവസത്തിനിടയിൽ 17 ലക്ഷം രൂപയോളം കണ്ടെത്താനായി. ഇനിയും 18 ലക്ഷത്തോളം രൂപ ആവശ്യമാണ്. പണം കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് ചികിത്സാ സഹായ സമിതി.
നിർമാണ തൊഴിലാളിയാണ് സാന്ദ്രയുടെ അച്ഛൻ കുഞ്ഞുട്ടൻ. ഒന്നരവർഷമായി കിഡ്‌നി സംബന്ധമായ അസുഖം കാരണം ജോലിക്ക് പോകാൻ കഴിയാത്ത സാഹചര്യമാണ്.
കേരള ഗ്രാമീൺ ബാങ്ക് എടയൂർ ശാഖയിൽ 40647101131112 നമ്പർ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഐഎഫ്‌എസ്‌സി കോഡ്: KLGB0040647, ഗൂഗിൾ പേ നമ്പർ: 9605602603. സാന്ദ്രയെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരാൻ ഉദാരമതികൾ കൈകോർക്കണമെന്ന് ചികിത്സാ സഹായ സമിതി കൺവീനർ പി ഷെരീഫ്, കൺവീനർ പി എം മോഹനൻ, എടയൂർ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിം, സമിതി ഭാരവാഹികളായ കെ ടി ഗഫൂർ, ജയപ്രകാശ് കമ്മങ്ങാട്ട് എന്നിവർ പറഞ്ഞു.









0 comments