കാപ്പ കേസ്‌ പ്രതി മയക്കുമരുന്നുമായി പിടിയിൽ

a

മുഹമ്മദ് മിസബ്‌

വെബ് ഡെസ്ക്

Published on Jul 20, 2025, 12:55 AM | 1 min read

തേഞ്ഞിപ്പലം

കാപ്പ കേസിൽ നാടുകടത്തിയ പ്രതി സ്‌കൂട്ടറിൽ ഉറങ്ങുന്നതിനിടെ പൊലീസ് പിടിയിൽ. ഇയാളിൽനിന്ന്‌ മയക്കുമരുന്നും പിടികൂടി. കൊണ്ടോട്ടി നെടിയിരുപ്പ് ചെറുപറമ്പ് മുഹമ്മദ് മിസബിനെ(27)യാണ് ബ്രൗൺഷുഗറുമായി തേഞ്ഞിപ്പലം പൊലീസ് പിടികൂടിയത്.

ശനി രാവിലെ കരുവാൻ കല്ലിലെ പെട്രോൾ പമ്പ് പരിസരത്ത് സ്കൂട്ടറിൽ കിടന്ന് ഉറങ്ങുന്നതിനിടെ നാട്ടുകാർ വിവരമറിയിച്ചതനുസരിച്ചാണ് പൊലീസ് എത്തിയത്. 1.71 ഗ്രാം മയക്കുമരുന്നുമായാണ്‌ പിടിയിലാവുന്നത്. സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. 5500 രൂപയും മൊബൈൽ ഫോണും പൊലീസ് പിടികൂടിയിട്ടുണ്ട്. കാപ്പ ചുമത്തി മലപ്പുറം ജില്ലയിൽ പ്രവേശിക്കരുതെന്ന നിർദേശം മറികടന്നാണ് മയക്കുമരുന്നുമായി ഇയാൾ എത്തിയത്. നാല് മയക്കുമരുന്ന് കേസിലും മൂന്ന് അടിപിടിയിലുമടക്കം ഒമ്പതിലധികം കേസുകളിൽ പ്രതിയാണ്. കാസർകോട്, കരിപ്പൂർ, കൊണ്ടോട്ടി എന്നീ സ്റ്റേഷനുകളിലടക്കം കേസുകളുണ്ട്. തേഞ്ഞിപ്പലം ഇൻസ്പെക്ടർ എസ് കെ പ്രിയൻ, എസ്ഐ വിപിൻ സി പിള്ള എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.




deshabhimani section

Related News

View More
0 comments
Sort by

Home