കഞ്ചാവ് പ്രതിക്ക് 30 വർഷം തടവ്

മലപ്പുറം
കഞ്ചാവ് കേസിൽ ഒന്നാംപ്രതി ചെർപ്പുളശേരി സ്വദേശി പാലാട്ടുപറമ്പിൽ വീട്ടിൽ ജാബി (30)റിന് മഞ്ചേരി എൻഡിപിഎസ് കോടതി ജഡ്‌ജി ടി ജി വർഗീസ് മുപ്പത് വർഷം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു.
2020 ഒക്‌ടോബർ മൂന്നിന് വണ്ടൂരിൽനിന്ന് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എസ് ഖലാമുദ്ദീനാണ് പ്രതിയെ അറസ്‌റ്റുചെയ്‌തത്. പിക്കപ്പിൽ കടത്തിക്കൊണ്ടുവന്ന 167 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്.
കേസിന്റെ വിചാരണ തീരാറായ സമയത്ത് വിധി പ്രസ്താവിക്കുന്നതിന് തൊട്ടുമുമ്പ് ഒളിവിൽ പോയ ജാബിറിനെ മറ്റൊരു കഞ്ചാവ് കേസിൽ തൃശൂർ പുതുക്കാട് പൊലീസ് പിടികൂടുകയായിരുന്നു.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി സുരേഷ് ഹാജരായി. കേസിലെ രണ്ട്, മൂന്ന്, നാല് പ്രതികളെ നേരത്തെ ശിക്ഷിച്ചിരുന്നു. എക്‌സൈ് ക്രൈം ബ്രാഞ്ച് സർക്കിൾ ഇൻസ്പെക്ടറായിരുന്ന ആർ എൻ ബൈജുവാണ് കുറ്റപത്രം സമർപ്പിച്ചത്.









0 comments