മമ്പാട് കാട്ടുപന്നിയുടെ ആക്രമണം; 4 പേർക്ക് പരിക്ക്

മമ്പാട്
മമ്പാട്ട് രണ്ടുദിവസത്തിനിടെ കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ ഉൾപ്പെടെ നാലുപേർക്ക് പരിക്ക്. മമ്പാട് വാർത്തിച്ചോല ഐകെ ഹാളിന് സമീപം ശനി രാവിലെ ആറരയോടെ കാട്ടുപന്നി മൂന്നുപേരെ ആക്രമിച്ചു. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്നു ചീരക്കുഴി ജാനകി (65), അയൽവാസിയായ ആലുങ്ങൽ അസൈനാർ (64), ചീരകൊള്ളി സുഹറാബി (35) എന്നിവരെയാണ് ആക്രമിച്ചത്.
പരിക്കേറ്റവരെ നിലമ്പൂർ ഗവ. ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. കാട്ടുപന്നിയെ പിന്നീട് സമീപത്തെ കുറ്റിക്കാട്ടിൽ ചത്തനിലയിൽ കണ്ടെത്തി. വനംവകുപ്പ് അധികൃതരെത്തി പരിശോധിച്ചു. ഞായറാഴ്ച കൂളിക്കലിലും കാട്ടുപന്നിയുടെ ആക്രമണമുണ്ടായി. കൂളിക്കൽ തച്ചങ്ങോടൻ കബീറി (42)നെയാണ് ആക്രമിച്ചത്. ഇയാളെ നിലമ്പൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആഴത്തിലുള്ള മുറിവായതിനാൽ പിന്നീട് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.









0 comments