വൈദ്യുത ഭവന് മുന്നില്‍ തൊഴിലാളികളുടെ ധര്‍ണ

എന്‍സിസിഒഇഇഇ മഞ്ചേരി വൈദ്യുത ഭവന് മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ ഇലക്‌ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ദേശീയ വർക്കിങ് കമ്മിറ്റിയംഗം പി ജി സുജിത്ത് ഉദ്ഘാടനംചെയ്യുന്നു
മലപ്പുറം
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നാഷണല്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്‌ട്രിസിറ്റി എംപ്ലോയീസ് ആന്‍ഡ് എന്‍ജിനിയേഴ്സ് (എന്‍സിസിഒഇഇഇ) നേതൃത്വത്തില്‍ വൈദ്യുതി മേഖലയിലെ തൊഴിലാളികള്‍ മഞ്ചേരി വൈദ്യുത ഭവന് മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചു. ആനുകൂല്യങ്ങൾ നിഷേധിക്കുന്ന മാനേജ്മെന്റിന്റെ നടപടിക്കെതിരെ സമരപ്രഖ്യാപനവും നടത്തി. ശമ്പളപരിഷ്കരണ കരാറുകൾക്ക് അംഗീകാരം നല്‍കുക, ഡിഎ കുടിശ്ശിക അനുവദിക്കുക, കരാർ തൊഴിലാളികളുടെ ബില്ല് ലഭിക്കുന്നതിനുള്ള കാലതാമസം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു. 15–നകം ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഇലക്‌ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ദേശീയ വർക്കിങ് കമ്മിറ്റിയംഗം പി ജി സുജിത്ത് ഉദ്ഘാടനംചെയ്തു. കെഎസ്ഇബി പെന്‍ഷനേഴ്സ് അസോസിയേഷന്‍ ഡിവിഷൻ സെക്രട്ടറി അബ്ദുള്‍ റഷീദ് അധ്യക്ഷനായി. കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന കൗണ്‍സില്‍ അംഗം സി ബൈജു, ശ്രീനിവാസൻ, സജീഷ് ചാലട്ടിൽ, പ്രകാശ് അമ്പാടി, പി ഉസ്മാൻ, എം സുധീരൻ, അഷറഫ് മോൻ എന്നിവര്‍ സംസാരിച്ചു.









0 comments